Latest News
Loading...

ഡോ. ജോർജ് മാത്യു പുതിയിടം നിര്യാതനായി



പൈക പുതിയിടം ആശുപത്രി ഉടമ 
ഡോ. ജോർജ് മാത്യു പുതിയിടം നിര്യാതനായി. കാരിത്താസ് ആശുപത്രിയിൽ പുലർച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും. ചൊവ്വാഴ്‌ച ഉച്ചയ്‌ക് ശേഷം പൈക പള്ളിയിൽ സംസ്കരിക്കും. 


ഇന്ത്യൻ ഇൻ്റർനാഷണൽ വോളിബോൾ പ്ലയറും ജില്ലാവോളി ബോൾ ടെക്നിക്കൽ കൺവീനറുമായിരുന്നു. ഇദ്ദേഹത്തിൻ്റെ ശ്രമഫലമായാണ് പൈകയിൽ ലയൺസ് ചാരിറ്റബിൾ കണ്ണാശുപത്രി ആരംഭിച്ചത്. ഏഴു വർഷം കേരള ‌സ്റ്റേറ്റ് വോളിബോൾ ടീം, 4 വർഷം കേരള യൂണിവേഴ്‌സിറ്റി ടീം, ഇന്ത്യൻ യൂണിവേഴ്‌സിറ്റി ടീമുകളിൽ അംഗമായിരുന്നു. വോളിബോൾ ഇതിഹാസം ജിമ്മി ജോർജ്, ജോസ് ജോർജ്, മുൻ ഐ ജി എ വി ഗോപിനാഥ്, ശ്രീധർ, അബ്ദു‌ൾ ബാസിത് തുടങ്ങിയ താരങ്ങൾക്കൊപ്പം ജോർജ് മാത്യുവും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി ഏവരുടെയും മനം കവർന്നിരുന്നു.


പൈകയുടെ ഡോക്ടർ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിൻ്റെ മരണം നാടിന് വേദനയായി. 
 പൈക, പൂവരണി, എലിക്കുളം, കൊഴുവനാൽ പഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകൾക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ ആദ്യം ഓടിയെത്തുക പുതിയിടം ആശുപത്രിയിൽ ഡോ. ജോർജ് മാത്യുവിൻ്റെ അടുത്തേക്കായിരുന്നു. നല്ലൊരു മിമിക്രി കലാകാരനും കൂടിയായിരുന്നു ജോർജ് മാത്യു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments