Latest News
Loading...

വൺ ഇന്ത്യ, വൺ പെൻഷൻ, രാജ്ഭവൻ മാർച്ച്



60 വയസ്സു കഴിഞ്ഞ എല്ലാവർക്കും, കുറഞ്ഞത്  പതിനായിരം രൂപ ഏകീകൃത  പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, വൺ ഇന്ത്യ വൺ പെൻഷൻ, സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ,  രാജഭവൻ മാർച്ച് നടത്തി. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും, സംസ്ഥാന കൺവീനർ അഡ്വക്കേറ്റ് ജോസുകുട്ടി മാത്യുവിന്റെ നേതൃത്വത്തിൽ, ആയിരങ്ങൾ പങ്കെടുത്ത ജനകീയ മാർച്ച്,  സാമ്പത്തിക വിദഗ്ദ്ധൻ, ശ്രീ. ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 



മാർച്ചിനുശേഷം ബഹുമാനപ്പെട്ട ഗവർണർക്ക്, ഈ ആവശ്യം ഉന്നയിച്ച് മെമ്മോറാണ്ടം നൽകി. രാജ്ഭവന്റെ മുമ്പിൽ അവസാനിച്ച
യോഗത്തിൽ, 60 കഴിഞ്ഞവർക്ക്, 10000 രൂപ പെൻഷൻ നൽകിയാൽ, പല പല പർച്ചേസിങ്ങിലൂടെ, നികുതിയിനത്തിൽ തന്നെ നല്ലൊരു തുക, സർക്കാർ ഖജനാവിലേക്ക് തിരികെ എത്തുമെന്നും, ഏകീകൃത പെൻഷന്റെ  ആവശ്യകതയെ കുറിച്ചും നേതാക്കള്‍ പറഞ്ഞു.



സംസ്ഥാന നേതാക്കളായ മാത്യു കാവുങ്കൽ, സദാനന്ദൻ എ.ജി. റഹീം കല്ലറ, ബെന്നി മാത്യു മേവട,സുഗുണൻ  പ്രിയദർശിനി, അനിൽ ചൊവ്വര, അലക്സ് പീറ്റർ, ശ്രീമതി ബാസുരാംഗി, സജി മാത്യു,തോമസുകുട്ടി ആലപ്പുഴ,റോജർ സെബാസ്റ്റ്യൻ,സജാദ് സഹീർ തിരുവനന്തപുരം, പ്രവീൺജി എസ്, ധനേഷ് ഗുരുവായൂർ, സജ്ജാദ് റഹ്മാൻ മലപ്പുറം, ജോൺ അമ്പാട്ട്, അപ്പച്ചൻ തിടനാട്,ക്ലീറ്റസ് ഇടുക്കി, അബ്രഹാം ചങ്ങനാശ്ശേരി, ജെയിംസ് ചൊവ്വാറ്റുകുന്നേൽ, ഡേവീസ് ഭരണങ്ങാനം, ലിസമ്മ കുറ്റിയാനി തുടങ്ങിയവർ സംസാരിക്കുകയും, സാധാരണക്കാരുടെ ദാരിദ്ര്യം വിളിച്ചോതിക്കൊണ്ട് പ്രതീകാത്മകമായി, "അടിമാലി മറിയക്കുട്ടി"യെ, പാലായിൽ നിന്നെത്തിയ, ലീല ഇടമറുക് അവതരിപ്പിക്കുകയും ചെയ്തു..


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments