അവിശ്വാസത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കിയ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ 11ന് കോണ്‍ഫറന്‍സ് ഹാളിലാണ് തെരഞ്ഞെടുപ്പ്. ബിജെപി വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിക്കുമെന്നാണ് വിലയിരുത്തില്‍. കഴിഞ്ഞ മാസം, ബിജെപി വിമതനായ കെ.ജി വിജയന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്.
15അംഗ പഞ്ചായത്തില്‍ 8-7 എന്നാണ് ഇപ്പോഴത്തെ കക്ഷിനില. കേരള കോണ്‍ഗ്രസ് എം 4, സിപിഐഎം 3 എന്നിവര്‍ക്കൊപ്പമാണ് ബിജെപി പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച കെ.ജി വിജയനും. മറുവശത്ത് 4 ബിജെപി അംഗങ്ങളും 3 ജോസഫ് ഗ്രൂപ്പ് അംഗങ്ങളും.
സിപിഐഎം മെംബര്‍തന്നെയാകും മല്‍സരരംഗത്തുണ്ടാവുക. കുമ്മണ്ണൂര്‍ വാര്‍ഡ് (5) അംഗം അഡ്വ. ഇഎം ബിനു പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുമെന്നാണ് സൂചന. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments