കേരള കോൺഗ്രസ് തിടനാട് മണ്ഡലം സമ്മേളനവും ഫ്രാൻസിസ് ജോർജ് എം പിക്ക് സ്വീകരണവും സംഘടിപ്പിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് രമേശ് കുമ്മണ്ണൂർ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 മുതിർന്ന പ്രവർത്തകരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കോട്ടയം ജില്ലാപ്രസിഡണ്ട് അഡ്വക്കേറ്റ് ജയ്സൺ ജോസഫ് , സാബു പ്ലാത്തോട്ടം, മജു പുളിക്കൽ, സന്തോഷ് കാവുകാട്ട്, മേഴ്സി മാത്യു , ,ജോസ് ജോർജ് വടക്കേൽ , എമ്മാനുവൽ പുളിമൂട്ടിൽ , കെ.റ്റി തോമസ് കിണറ്റുകര, സക്കറിയ തുടിപ്പാറ,എബ്രഹാം ചാലിൽ , പി.ടി ചാക്കോ പൊരിയത്ത് തുടങ്ങിയവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments