Latest News
Loading...

കടനാട് ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു



 സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം പ്രഖ്യാപനത്തോട് അനുബന്ധിച്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി കടനാട് ഗ്രാമപഞ്ചായത്ത്   സമ്പൂണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.    കടനാട് ടൌൺ  മുതൽ കടനാട് ഗ്രാമപഞ്ചായത്ത്  വരെ നടത്തിയ ശുചിത്വ സന്ദേശ റാലിയിൽ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ,  കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ,  ആശാവർക്കർമാർ, വിവിധ  ക്ലബ് അംഗങ്ങൾ , വ്യാപാരി വ്യവസായി സംഘടനകൾ എന്നിവർ പങ്കെടുത്തു. 


തുടർന്ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സോമൻ വി ജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡൻറ് ജിജി തമ്പി മാലിന്യമുക്ത പ്രഖ്യാപനം നടത്തി. വിവിധ വാർഡ് ജനപ്രതിനിതികൾ ആശംസകൾ അറിയിച്ചു. 


പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ. ലിജോ ജോബ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. മികച്ച പ്രവർത്തനം കാഴ്ച വച്ച വീടുകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത വിദ്യാലയം, മികച്ച സ്ഥാപനങ്ങൾ. പഞ്ചായത്തിന്‍റെ ശുചിത്വ പരിപാലന രംഗത്തെ മുന്നണി പോരാളികളായ ഹരിതകർമ്മ സേനാംഗങ്ങൾ യോഗത്തിൽ ആദരിച്ചു. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments