ഇടക്കോലി ഭാരതീയ വിദ്യാനികേതന്‍ കോഴനാല്‍ ഭഗവതി ക്ഷേത്രത്തിലെ മീനപ്പുര മഹോത്സവത്തോട് അനുബന്ധിച്ച് നടത്തിയ നാരങ്ങാവിളക്ക് വഴിപാട് ഭക്തിസാന്ദ്രമായി. സന്താന ലബ്ധിക്കും കുടുംബ ഐശ്വര്യത്തിനും ദേശ അഭിവൃദ്ധിക്കും ദേവിയുടെ ഇഷ്ട വഴിപാട് ആയ നാരങ്ങാ വിളക്കില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളില്‍ ക്ഷേത്രത്തില്‍ നാരങ്ങാ വിളക്ക് വഴിപാട് നടത്താറുണ്ട്. കുട്ടികള്‍ ഉണ്ടാകാതിരുന്ന ദമ്പതികള്‍ക്ക് വര്‍ഷങ്ങള്‍ക്കു ശേഷം ഭഗവതിയുടെ അനുഗ്രഹത്താല്‍ കുഞ്ഞിനെ ലഭിച്ചെന്ന് അനുഭവസ്ഥര്‍ പറയുന്നു.
രാവിലെ 4.30 ന് പള്ളി ഉണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, ഗണപതി ഹോമം, നെച്ചിപ്പൂഴൂര്‍ ഉമാമഹേശ്വര നാരായണീയ സമിതി അവതരിപ്പിച്ച പുരാണ പാരായണം എന്നിവയും നടന്നു. ഉത്സവം 10ന്സമാപിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments