Latest News
Loading...

ഭക്ഷണ പൊതികള്‍ പങ്ക് വെച്ച് വിദ്യാര്‍ത്ഥികള്‍



സാഹോദര്യത്തിന്റെ കൂട്ടായ്മയില്‍ ഭക്ഷണ പൊതികള്‍ പങ്ക് വെച്ച് വിശ്വാസോല്‍സവത്തില്‍ ആവേശമായി വിദ്യാര്‍ത്ഥികള്‍. ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്‍മാരുടെ പള്ളിയിലെ വിശ്വാസോല്‍സവത്തിന്റെ ഭാഗമായാണ് നാലാം ദിവസമായ വ്യാഴാഴ്ച സഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ ഭക്ഷണപൊതി പരസ്പ്പരം കൈമാറി ഭക്ഷിച്ചത്.



സണ്‍ഡേസ്‌കൂളിലെ അറുനൂറോളം വിദ്യാര്‍ത്ഥികളാണ് ഭക്ഷണ പൊതികള്‍ കൊണ്ടുവന്ന് പരസ്പരം കൈമാറി ഭക്ഷിച്ചത്. ഭക്ഷണം കഴിക്കുന്നതോടൊപ്പം പരസ്പരം സൗഹൃദം പുതുക്കാനും വീട്ടില്‍ ഉളളവരെ പരിചയപെടാനും സമയം കണ്ടെത്തി മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ഈ കാലഘട്ടത്തില്‍ ജീവിതത്തില്‍ സമയം കണ്ടെത്താനും സഹൃദം പുതുക്കാനും ഈ പരിപാടിയിലൂടെ കഴിഞ്ഞു.  വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാദര്‍ ജേക്കബ് കടുതോടില്‍ ,സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, ഗ്രൂപ്പ് ലീഡര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി



.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments