Latest News
Loading...

അമനകര ഉറുമ്പിക്കാവ് കാവിൽ പൂരം ഏപ്രിൽ നാല് മുതൽ 10 വരെ



രാമപുരം അമനകര ഉറുമ്പിക്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാവിൽ പൂരം ഏപ്രിൽ നാല് മുതൽ 10 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ഒന്നാം ഉത്സവ ദിനമായ ഏപ്രിൽ നാലിന് പതിവ് പൂജകൾക്ക് ശേഷം വൈകുന്നേരം സമൂഹപ്രദക്ഷിണം, കളമെഴുതി പാട്ട്,എന്നിവ നടക്കും. തിരുവരങ്ങിൽ ഭദ്രനാദ പുരസ്കാര സമർപ്പണം നടക്കും. 



ഇരട്ടച്ചിറ ശ്രീധർമ്മശാസ്ത്ര ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അനിൽ പെരുമ്പ്രാറയിൽ ദീപപ്രോജ്വലനം നടത്തും. ടി .കെ നടരാജൻ സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ പി. കെ വ്യാസൻ അമനകര അധ്യക്ഷത വഹിക്കും. പി ആർ രാമൻ നമ്പൂതിരി . വിനോദ് കുന്നേൽ എന്നിവർ സന്നിഹിതരായിരിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി .കെ വിജയൻ ഭദ്രനാദപുരസ്കാര മൊമെന്റോ കൈമാറും. 


രാമായണ കഥ ശുകൻ കാവാലം ശ്രീകുമാർ പുരസ്കാരം ഏറ്റുവാങ്ങും. രണ്ടാം ഉത്സവ ദിനത്തിൽ പതിവു പരിപാടികൾക്ക് ശേഷം കലാവേദിയിൽ കർമ്മ പ്രഭാഷകൻ ഡോക്ടർ എം. എം ബഷീർ കുന്നിക്കോട് പ്രഭാഷണം നടത്തും. മൂന്നാം ഉത്സവ ദിനത്തിൽ രാവിലെ എട്ടു മുതൽ ശ്രീചക്ര പൂജ നടക്കും. ആറാം ഉത്സവ ദിനത്തിൽ പരമ്പരാഗതമായി സമുദായ അംഗങ്ങൾ നടത്തിവരുന്ന തലയാട്ടം കളി നടക്കും.


 ഏപ്രിൽ 10 ഏഴാം ഉത്സവത്തിൽ മീനപ്പൂരം . കലം കരിക്കൽ, ഉച്ച പൂജ, ചാന്താട്ട്, കളമെഴുതി പാട്ട്, ദേശത്താലപ്പൊലി,പൂരം ഇടി എന്നിവ ഈ ദിവസത്തെ പ്രത്യേകതയാണ്. പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പി.കെ വ്യാസൻ, പി. ആർ രാമൻ നമ്പൂതിരി, വിനോദ് കുന്നേൽ, എൻ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments