തീക്കോയി വാഗമണ്‍ റോഡരികില്‍ മാലിന്യം തള്ളിയ ആളെ കൈയോടെ പിടികൂടുകയും പരാതി നല്കുകയും ചെയ്തിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. വാഗമണ്ണില്‍ ചിക്കന്‍ സെന്റര്‍ നടത്തുന്ന ആളാണ് കഴിഞ്ഞ മാസം 1ന് രാത്രി കാരികാട് ടോപ്പിന് സമീപം രണ്ട് കൂടുകളിലാക്കി മാലിന്യം വാഹനത്തിലെത്തിച്ച് തള്ളിയത്. പഞ്ചായത്തില്‍ രേഖാമൂലം പരാതി നല്കി 15 ദിവസം കഴിഞ്ഞിട്ടും ഭരണസമിതിയോ സെക്രട്ടറിയോ നടപടിയെടുക്കാതെ അലംഭാവം കാണിക്കുകയാണെന്ന് പരാതി നല്കിയ പഞ്ചായത്തംഗം രതീഷ് പി.എസ് പറഞ്ഞു.
മാലിന്യവുമായെത്തിയ വാഹനത്തിന്റെയും ആളുടെയും വീഡിയോയും വാഹനത്തിന്റെ നമ്പരുമടക്കം പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങളില്‍ നടപടി സ്വീകരിക്കാത്തത് മാലിന്യനിക്ഷേപം ആവര്‍ത്തിക്കാന്‍ കാരണമാകുമെന്ന് രതീഷ് പറഞ്ഞു.
കല്ലം ഭാഗത്ത് മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡിന് താഴെ മാലിന്യം ആളുകള്‍ വലിച്ചെറിയുന്നതും രതീഷ് ചൂണ്ടിക്കാട്ടി. ശിക്ഷാ നടപടികള്‍ ഉണ്ടാവാതെ പോകുമ്പോള്‍ പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം വര്‍ധിക്കുകയാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments