പാലാ പുലിയന്നൂർ പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളിയവരെ പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസ ഫിന്റെയും,മുത്തോലി പഞ്ചായത്ത് അംഗം രാജൻ മുണ്ടമറ്റത്തിന്റെയും നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. മാലിന്യ വണ്ടി തടയാൻ ശ്രമിച്ച മോനിച്ചൻ തമസായെ വാഹനം ഇടിച്ചു വീഴ്ത്തി വാഹനം കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടായി മോനിച്ചൻ കാൽമുട്ടിനും കൈക്കും പരിക്കേറ്റു. പാലാ പോലീസ് സ്ഥലത്തെത്തി മാലിന്യം കൊണ്ടുവന്നവരെയും വാഹനവും കസ്റ്റഡിയിൽ എടുത്തു.
നിലവിൽ സ്വകാര്യ വ്യക്തികൾ ടാങ്കർ ലോറികളിലെത്തി അവർക്ക് തോന്നുന്ന നിലയിലുള്ള തുക ഈടാക്കി മാലിന്യങ്ങൾ ശേഖരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയാണ് ചെയ്ത് വരുന്നത്. ഇത് സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്നതിനും ആറുകളും തോടുകളും കുടിവെള്ള സ്ത്രോതസുകളും ഉൾപ്പെടെ മലിനമാവുന്നതിനും കാരണമാവുന്നു. പാലാ നഗരസഭാ പ്രദേശത്തെ നിരവധി സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ ശുചി മുറി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പത്രങ്ങളിൽ വലിയ പരസ്യം നൽകി വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ഇക്കൂട്ടർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നത് അന്വേഷിക്കേണ്ടതാണ്.
0 Comments