മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിനു മുന്നോടിയായി 2025 മാർച്ച് 28ന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും ഭാരത് കോളേജ് ആണ്ടൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ ആണ്ടൂർ കവലയിൽ നിന്നും മരങ്ങാട്ടുപിള്ളിയിലേക്ക് നടത്തിയ ശുചിത്വ സന്ദേശ യാത്ര രാവിലെ 10.30 ന് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
യാത്രയ്ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷാ രാജു, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പൗര പ്രമുഖർ തുടങ്ങിയവർ നേതൃത്വം നിർവഹിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് റാലിയിൽ പങ്കെടുത്തവർക്ക് ശുചിത്വ ബോധവൽക്കരണവും കൂടാതെ എക്സൈസ് വകുപ്പിൻറെ നേതൃത്വത്തിൽ മയക്കുമരുന്നിന്റെ ഉപയോഗത്തെ തുടർന്നുണ്ടാവുന്ന ആരോഗ്യ സാമൂഹിക പ്രശ്നങ്ങളും യുവാക്കളും എന്ന വിഷയത്തെ ആസ്പദമാക്കി വിശദമായി ക്ലാസ് എടുത്തു.
തുടർന്ന് ചടങ്ങിൽ മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ് കുമാർ എം എൻ, സിറിയക് മാത്യു, പ്രസീദാ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയ്, തുളസി ദാസ്, സാബു അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments