Latest News
Loading...

ഇടതു ഭരണം കേരള സിവിൽ സർവ്വീസിലെ ഇരുണ്ട ദിനങ്ങൾ: എൻ.ജി.ഒ. സംഘ്



തുടർ ഭരണം ലഭിച്ചതിലൂടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നിട്ടുള്ളത് കേരളത്തിലെ സർക്കാർ ജീവനക്കാരാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്യ . എൻ ജി ഒ സംഘ് നാല്‌പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി കഴിഞ്ഞ 9 വർഷമായി കവർന്നെടുക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അവർ പറഞ്ഞു.



കഴിഞ്ഞവർഷം നടപ്പാക്കേണ്ടിയിരുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണ, കമ്മീഷനെ വയ്ക്കുവാൻ പോലും ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല . മുൻ എംഎൽഎ പിസി ജോർജ് മുഖ്യപ്രഭാഷണം നടത്തി . കേന്ദ്രസർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ ഒന്നും കേരള സർക്കാർ കൊടുക്കുവാൻ തയ്യാറാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പിഎസ്‌സി ചെയർമാനും മെമ്പർമാർക്കും പ്രധാനമന്ത്രിയെക്കാൾ ശമ്പളം നൽകുന്ന നാടാണ് നമ്മുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .


വനിതാ ദിനത്തോടനുബന്ധിച്ച് 90% കാഴ്ചശക്തിയില്ലാത്ത പൂഞ്ഞാർ എസ് എം വി സ്കൂളിലെ സംഗീത അദ്ധ്യാപിക സുധാമണി ടീച്ചറിനെ ആദരിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എസ് ഹരികുമാർ , ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് എസ് ശ്രീനിവാസ പിള്ള , ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി , എസ് സുരേഷ്, പി എ മനോജ് കുമാർ , ആർ സുനിൽകുമാർ ,പി എ ഗോപകുമാർ , പിസി സിന്ധു മോൾ , കെ വിനോദ്, ജി എൻ രാംപ്രകാശ് , കെ.സി. ജയപ്രകാശ്,എം ജയരാജൻ ,ജയാ ഷാജി, പ്രീതാ പി.നായർ, എൻ. സജേഷ് എം.എസ്. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments