Latest News
Loading...

കേരള എൻ ജി ഒ സംഘ് കോട്ടയം ജില്ലാ സമ്മേളനം ഈരാറ്റുപേട്ടയിൽ



കേരള എൻ ജി ഒ സംഘ് കോട്ടയം ജില്ലാ സമ്മേളനം 7,8 തീയതികളിൽ ഈരാറ്റുപേട്ട ഈസ്റ്റ്‌ ബാങ്ക് ഓഡി റ്റോറിയത്തിൽ നടക്കും. 7 ന് വൈകിട്ട് 3 മണിക്ക് ജില്ലാ പ്രസിഡന്റ്‌ എസ്. സുരേഷ് അധ്യക്ഷത വഹിക്കുന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. എസ് ഹരികുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി എ മനോജ്‌കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷർ പി എ ഗോപകുമാർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കും.രഞ്ജിത് പി ജി, ടോം ആന്റോ തുടങ്ങിയവർ സംസാരിക്കും. 





8 ന് രാവിലെ 10 മണിക്ക് ചേരുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ആര്യ ഉദ്ഘാടനം ചെയ്യും മുൻ എം എൽ എ പി സി ജോർജ് മുഖ്യ പ്രഭാഷണം നടത്തും. കെ ജി ഒ സംഘ് ജില്ലാ സെക്രട്ടറി കെ വിനോദ്, എം ജയരാജൻ, കെ എൻ അജിത്കുമാർ, ജി എൻ രാം പ്രകാശ്, കെ സി ജയപ്രകാശ്, മനു ശർമ്മ, എം എസ് ഹരികുമാർ, പി എ മനോജ്‌കുമാർ ആർ സുനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. 


തുടർന്ന് നടക്കുന്ന വനിതാസമ്മേളനം വനിതാവിഭാഗം സംസ്ഥാന കൺവീനർ പി സി സിന്ധുമോൾ ഉദ്ഘാടനം ചെയ്യും. എം സേതുലക്ഷ്മി അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന വാർഷിക സമ്മേളനത്തിൽ വച്ചു സർവീസിൽ നിന്നും വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകും. ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് എസ് ശ്രീനിവാസപിള്ള സമാപന പ്രഭാഷണം നടത്തും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments