Latest News
Loading...

ളാലം പഴയ പള്ളിയില്‍ വി.യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് ഇന്ന് കൊടിയേറ്റ്



പാലാ ളാലം പഴയ പള്ളിയില്‍ (പാലാ ടൗണ്‍ പള്ളി) ഇന്ന് മുതല്‍ ബുധനാഴ്ച വരെ വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആചരിക്കും. .ഇന്ന് വൈകുന്നേരം 5.15 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് തിരുനാള്‍ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ് - ഫാ.ജോസഫ് തടത്തില്‍. 



നാളെ മാര്‍ച്ച് 18 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ലദീഞ്ഞ് ,ആഘോഷമായ വിശുദ്ധ കുര്‍ബാന തുടര്‍ന്ന് കല്‍ക്കുരിശിനു മുന്‍പില്‍ പുറത്തു നമസ്‌കാരം. പ്രധാന തിരുനാള്‍ ദിനമായ മാര്‍ച്ച് 19 ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രസുദേന്തി വാഴ്ച,ആഘോഷമായ തിരുനാള്‍ കുര്‍ബാന,സന്ദേശം, - ഫാ. ജോസ് കുഴിഞ്ഞാലില്‍ . തിരുനാള്‍ പ്രദക്ഷിണം,ജോസഫ് നാമധാരികളുടെ സംഗമം, ഊട്ടുനേര്‍ച്ച എന്നിവയുണ്ടായിരിക്കും.



തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്  വികാരി ഫാ.ജോസഫ് തടത്തില്‍ സഹവികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരില്‍ , ഫാ.സ്‌കറിയ മേനാംപറമ്പില്‍, ഫാ.ആന്റണി നങ്ങാപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments