പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രഉത്സവം മാർച്ച് 31ന് കൊടിയേറി ഏപ്രിൽ 7ന് ആറാട്ടോടെ സമാപിക്കും. വിശേഷാൽ പൂജകൾ, പ്രൗഢ ഗംഭീരമായ എഴുന്നള്ളത്തുകൾ, പ്രശസ്‌ത കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവ ഉത്സവത്തിൻ്റെ ഭാഗമായി നടക്കും. പള്ളിവേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്ച്ച ശ്രീബലിക്കും. ആറാട്ടുദിനത്തിലും നടക്കുന്ന മേള ങ്ങൾ ഈ വർഷത്തെ ഉത്സവത്തിൻ്റെ പ്രത്യേകതയാണ്.
മാർച്ച് 31ന് രാവിലെ 7.19നും 8.50നും മദ്ധ്യേ ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പു രില്ലം ബ്രഹ്മശ്രീ നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. തുടർന്ന് അമ്പലപ്പുഴവി ജയകുമാറിന്റെ സോപാനസംഗീതം, 10ന് ഗീതാപാരായണം, 12ന് പ്രസാദഊട്ട്, വൈകിട്ട് 6ന് നൃത്തസന്ധ്യ, 7.15ന് പിന്നൽതിരുവാതിര, 8ന് സംഗീതാർച്ചന
രണ്ടുമതുൽ ആറുവരെ ഉത്സവദിവസങ്ങളിൽ രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്‌ചശ്രീബലിയും രാത്രി 9ന് വിളക്കിനെഴുന്നള്ളപ്പും നടക്കും.
ഏപ്രിൽ 1ന് 9.30ന് ഉത്സവബലി, 10ന് തിരുവാതിര, 11ന് ഓട്ടൻതുള്ളൽ, വൈകിട്ട് 7.15ന് വീരനാട്യം, 8ന് ഭക്തിഗാനമേള, 9മുതൽ കൊടിക്കീഴിൽ വിളക്ക്. ഏപ്രിൽ 2ന് രാവിലെ 9.30ന് ഉത്സവബലി, 10ന് നാരായണീയപാരായണം, വൈകിട്ട് 7മുതൽ നൃത്തനൃത്യങ്ങൾ.
ഏപ്രിൽ 3ന് രാവിലെ 9.30ന് ഉത്സവബലി രാവിലെ 10 മുതൽ സോപാനസംഗീതം,11 മുതൽ പ്രഭാഷണം, 12ന് തിരുവാതിര വൈകിട്ട് 7.30 മുതൽ ഗാനമേള.
ഏപ്രിൽ 4ന് രാവിലെ 9.30ന് ഉത്സവബലി, 10ന് തിരുവാതിര, 11ന് ഓട്ടൻതു ള്ളൽ വൈകിട്ട് 6.30ന് ദേശവിളക്ക് എഴുന്നള്ളത്ത്, വൈകിട്ട് 6.45ന് ഭരതനാട്യം, 7.15ന് തിരുവാതിര, 8ന് സംഗീതസദസ്.
ഏപ്രിൽ 5ന് രാവിലെ 9.30ന് ഉത്സവബലി 10 മുതൽ തിരുവാതിര, 11മുതൽ ഓട്ടൻതുള്ളൽ, വൈകിട്ട് 5.30 മുതൽ കാഴ്‌ച ശ്രീബലി, വേല, സേവ, 7.30ന് മ്യൂസി ക്കൽ ഫ്യൂഷൻനൈറ്റ്, 9ന് വലിയവിളക്ക്
പള്ളിവേട്ടദിനമായ ഏപ്രിൽ 7ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പിനും, വൈകിട്ട് 5ന് കാഴ്‌ചശ്രീബലി എഴുന്നള്ളത്തിനും ഇശൈകലൈമണി ഏറ്റുമാ നൂർ ശ്രീകാന്തിന്റെ നാദസ്വരകച്ചേരി, തൃശ്ശൂർപൂരത്തിലെ മഞ്ജുളാൽത്തറ മേളപ മാണി വാദ്യപ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ പ്രമാണത്തിൽ 31ൽപരം കലാ കാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം, രാമപുരം പത്മനാഭമാരാർ സ്മാരക ക്ഷേത്രവാദ്യകലാകേന്ദ്രം അവതരിപ്പിക്കുന്ന മേളസമന്വയം, വൈകിട്ട് 7ന് തിരുവാതിര, 8ന് പുല്ലാങ്കുഴൽ ഫ്യൂഷൻ 9.30ന് പള്ളിവേട്ട, തൃശ്ശൂർപൂരത്തിലെ മഞ്ജുളാൽത്തറ മേളപ്രമാണി വാദ്യപ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ പ്രമാ ണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പാണ്ടിമേളം.
ആറാട്ടുദിനമായ ഏപ്രിൽ 7ന് രാവിലെ 9ന് തിരുവാതിര, 10മുതൽ ആറാട്ടുക ച്ചേരി ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, 12.30മുതൽ ഓട്ടൻതുള്ളൽ, 12.30ന് ആറാട്ടുസദ്യ, വൈകിട്ട് 6ന് ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴു ന്നള്ളത്ത്, 6.45ന് തിരുവാതിര 7ന് ക്ഷേത്രക്കടവിൽ ആറാട്ട്, 7.45ന് കിഴക്കേനട യിൽ എതിരേൽപ്പ്, ഏറ്റുമാനൂർ ശ്രീകാന്തിൻ്റെ നാദസ്വരം, രാമപുരം പത്മനാഭമാ രാർ സ്മാരക ക്ഷേത്രവാദ്യകലാകേന്ദ്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, വാദ്യകലാ നിധി പാലക്കാട് കിഴൂർ ബാലസുബ്രഹ്മണ്യത്തിൻ്റെ പ്രമാണത്തിൽ സ്പെഷ്യൽ പാണ്ടിമേളം, 11.30ന് കലശാഭിഷേകങ്ങൾ, ശ്രീഭൂതബലി, തുടർന്ന് ദേശിംഗനാട് അമൃത ക്രിയേഷൻ അവതരിപ്പിക്കുന്ന നൃത്തനാടകം പ്രപഞ്ചനാഥൻ.
വാർത്താസമ്മേളനത്തിൽ
പ്രസിഡന്റ്റ് മനോജ് ബി. നായർ . സെക്രട്ടറി എൻ. ഗോപകുമാർ, ഖജാൻജി കെ.ആർ.ബാബു കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments