Latest News
Loading...

സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണം ജോസ്.കെ.മാണി എം.പി.



കടനാട്: കാവുംകണ്ടം മരിയാ ഗോരേത്തി ഇടവ ക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് സൂപ്രണ്ട്, പാലാ ഡി.വൈ.എസ് - പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും പള്ളിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു.



പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘടനാ നേതാക്കളും രാവിലെ പള്ളിയിലെത്തി സംഭവസ്ഥലം സന്ദർശിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments