Latest News
Loading...

അന്‍സര്‍ പുള്ളോലില്‍ ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്‍മാന്‍



ഈരാറ്റുപേട്ട  നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ അന്‍സര്‍ പുള്ളോലില്‍ തെരഞ്ഞെടുക്കപ്പെട്ടു.  8-നെതിരെ 15 വോട്ടുകള്‍ക്കാണ് അന്‍സറിന്റെ വിജയം. വൈസ് ചെയര്‍മാനായിരുന്ന മുഹമ്മദ് ഇല്യാസ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 


തെരഞ്ഞെടുപ്പില്‍ അന്‍സറിന് പുറമെ സിപിമ്മിലെ അനസ് പാറയില്‍, എസ്ഡിപിഐയിലെ കെ.എം അബ്ദുള്‍ ലത്തീഫ് എന്നിവരും മല്‍സരരംഗത്തുണ്ടായിരുന്നു. അന്‍സര്‍ പുള്ളോലി 15, അനസ് പാറയില്‍ 8, അബ്ദുല്‍ ലത്തീഫ് 5 എന്നിങ്ങനെ വോട്ട് നേടി. 



നിയമപ്രകാരം രണ്ടാം റൗണ്ട് വോട്ടെടുപ്പ് ആവശ്യമില്ലെങ്കിലും നടപടിക്രമം അനുസരിച്ച് കുറവ് വോട്ട് ലഭിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി ട്രൈബല്‍ ഓഫീസിലെ സജു വരാണാധികാരിയായിരുന്നു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments