കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2025 – 26 ലെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് അവതരിപ്പിച്ചു. ബഡ്ജറ്റ് യോഗത്തിൽ പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. 21,23,10300/- രൂപ വരവും 20,74,61,500/- രൂപ ചെലവും 48,48,800/- രൂപ നീക്കിയിരിപ്പുമാണ് ബഡ്ജറ്റിനുള്ളത്.
സാമൂഹ്യ സുരക്ഷ പെൻഷൻ, ലൈഫ് ഭവന പദ്ധതികൾ ഉൾപ്പെടെ സേവന മേഖലയ്ക് 12 കോടിരൂപയും റോഡുകൾ ഉൾപ്പെടെ പഞ്ചാത്തല മേഖലയ്ക്ക് ആറുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിക്ക് രണ്ടരക്കോടി നീക്കി വച്ചിരിക്കുന്നു.
ബഡ്ജറ്റ് യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ സന്ധ്യ സജികുമാർ, എം എൻ രമേശൻ, റ്റെസി സജീവ്, മെമ്പർമാരായ ബേബി തൊണ്ടാംകുഴി, കമലാസനൻ ഇ കെ, സെക്രട്ടറി പ്രദീപ് എൻ, കെ സി പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments