ഈഴവ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും. നേതൃപാടവമുള്ളവരായി വളർത്തിയെടുക്കുന്നതിനും വനിതാ സംഘം മീനച്ചിൽ യൂണിയൻ നടത്തുന്ന ശാക്തേയം ,സ്ത്രീശക്തി -ശ്രീശക്തി തെക്കൻ മേഖല സമ്മേളനം മീനച്ചിൽ ശാഖ ഹാളിൽ നടന്നു. വനിതാസംഘം ചെയർപേഴ്സൺ മിനർവ്വാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ ഓ.എം സുരേഷ് ഇട്ടിക്കുന്നേൽ, യോഗം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ സജീവ് വയലാ, കൺവീനർ ഉല്ലാസ് മതിയത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ബിബിൻ ഷാൻ ക്ലാസിന് നേതൃത്വം നൽകി. ജോയിൻറ് കൺവീനർ ഷാജി തലനാട്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ സി.റ്റി.രാജൻ, അനീഷ് പുല്ലുവേലിൽ, സാബു കൊടൂർ, സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി, അരുൺ കുളമ്പള്ളി, ഗോപകുമാർ പിറയാർ, എന്നിവർ ആശംസകൾ അർപ്പിച്ചു.
വനിതാസംഘം യൂണിയൻ കൺവീനർ സംഗീതാ അരുൺ സ്വാഗതവും വൈസ് ചെയർപേഴ്സൺ രാജി ജിജിരാജ് നന്ദിയും പറഞ്ഞു. വനിതാസംഘം യൂണിയൻ ഭാരവാഹികളായ വനജാ ശശി, സ്മിതാ ഷാജി, സിന്ധു സാബു, ഹേമ രാജു, മിനി വിജയൻ, ബിന്ദു സജീവ്, സുധാ തങ്കപ്പൻ, സുജാത ഷാജി, അജിത മോഹൻദാസ്, ഷൈലജ ശിവൻ, സുജ മണിലാൽ, ആശാ വള്ളിച്ചിറ, സോളി ഷാജി മീനച്ചിൽ ശാഖ ഭാരവാഹികൾ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
പാലാ തെക്കേക്കര,പാലാ ടൗൺ, പുലിയന്നൂർ, അമ്പാറ,കീഴoപാറ മല്ലികശേരി, ഇടമറ്റം, മീനച്ചിൽ, തിടനാട്, ഇടപ്പാടി, മൂന്നാം തോട് അരുവിത്തറ എന്നീ ശാഖകളിലെ വനിതാ സംഘം പ്രവർത്തകരും ശാഖാ ഭാരവാഹികളും ആണ് സമ്മേളനത്തിൽ പങ്കെടുത്തത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments