Latest News
Loading...

പാലാ ബാർ അസോസിയേഷൻ ഹാൾ ഇനി കെ.എം മാണി മെമ്മോറിയൽ ഹാൾ


പാലായിലെ നീതിന്യായ സംവിധാനങ്ങൾക്ക് യശശരീരനായ മുൻ നിയമവകുപ്പു മന്ത്രി  കെ എം മാണി നൽകിയ നിസ്തുലമായ പ്രയത്നങ്ങളുടെ സ്മരണാർത്ഥം പാലാ ബാർ അസോസിയേഷൻ ഹാളിന് കെഎം മാണി മെമ്മോറിയൽ ബാർ അസോസിയേഷൻ ഹാൾ എന്ന് നാമകരണം ചെയ്തു. 




പാലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഡൊമിനിക്ക് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് നെയിം ബോർഡ് അനാവരണം ചെയ്തു. ജോസ്.കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. 


പാലാ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്  കെ .പി പ്രദീപ്, സീനിയർ സിവിൽ ജഡ്ജ്  രാജശ്രീ രാജഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അഡ്വ.സിറിയക് ജെയിംസ്, അഡ്വ. ജെയിംസ് ഇമ്മാനുവൽ, അഡ്വ. കെ.ആർ ശ്രീനിവാസൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. അഡ്വ.റോജൻ ജോർജ് സ്വാഗതവും അഡ്വ.ആൻ്റണി ഞാവള്ളി കൃതജ്ഞതയും പറഞ്ഞു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments