കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം മാര്‍ച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല്‍ഫോന്‍സാ കോളേജില്‍ വച്ച് നടത്തുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. Hekmas എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും. സംരംഭകരെയും പുതിയ സംരംഭങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ഒരു വേദിയാണ് ഈ സമ്മേളനം ഒരുക്കുന്നത്.
നാലുവര്‍ഷ ബിരുദ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ വിരുദ്ധ വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നേടാനുള്ള ഒരു മാര്‍ഗമായാണ് കോളേജ് ഈ അവസരത്തെ കാണുന്നത്. ട്രിപ്പിള്‍ ഐടി പോലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കോളേജ് ഇതിനോടകം തന്നെ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് ഒപ്പ് വയ്ക്കുകയും വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് ആവശ്യമായ കോഴ്‌സുകള്‍ നടത്തിവരികയും ചെയ്യുന്നുണ്ട്.അതിന്റെ ഒരു തുടര്‍ച്ചയായി പ്രമുഖ ബിസിനസ് ഗ്രൂപ്പുകളും ആയി MoU കളില്‍ ഏര്‍പ്പെടുന്നതിനുംഈ സമ്മേളനം സഹായിക്കും.
ഈ അധ്യയന വര്‍ഷത്തില്‍ അല്‍ഫോന്‍സാ കോളേജ് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് പഠനത്തോടൊപ്പം തൊഴിലും എന്ന പദ്ധതി. 120 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് നമ്മുടെ സമീപപ്രദേശങ്ങളില്‍ ഉള്ള മെഡിസിറ്റി പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലി സുരക്ഷിതമായി ചെയ്യുന്നതിനുള്ള അവസരം കോളേജ് ഒരുക്കി കൊടുത്തിരുന്നു. ഈ അവസരം വരും വര്‍ഷങ്ങളില്‍ ഒരുപാട് വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കോളേജ് ഈ സംരഭ സമ്മേളനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്. പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാന്‍ വേണ്ടി വിദേശത്തേക്ക് പോവേണ്ടതില്ല, നമ്മുടെ നാട്ടിലെ കോളേജുകള്‍ക്കും ഇത്തരം അവസരങ്ങള്‍ സമീപ പ്രദേശത്തെ സംരഭങ്ങളുമായി ചേര്‍ന്ന് സൃഷ്ടിക്കാന്‍ സാധിക്കും എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ അല്‍ഫോന്‍സാ കോളേജ് മുന്നോട്ട് വയ്ക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ഫാ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ Dr.Sr. മിനിമോള്‍ മാത്യു, ഡോ.സി. മഞ്ചു എലിസബത്ത് കുരുവിള, കോളേജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യന്‍ , IEDC നോഡല്‍ ഓഫീസര്‍ മിസ്. പൂര്‍ണിമ ബേബി, women entrepreneurship motivation club ഡയറക്ടര്‍ മിസ്. ഷീന സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments