Latest News
Loading...

തൈറോയിഡ് പരിശോധനാ ക്യാമ്പ് നടത്തി



ഇടപ്പാടി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജെ സി ഐ പാലാ സൈലോഗ്സിൻ്റേയും DDRC പാലയുടേയും സഹകരണത്തോടെ സൗജന്യ തൈറോയ്ഡ് പരിശോധനാ ക്യാമ്പ് ഇടപ്പാടിയിൽ വെച്ച് നടത്തി. റെസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ത്രേസ്യാ മ്മ താഴത്തു വരിക്കയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 



ഭരണങ്ങാനം ഗ്രാമ പഞ്ചായത്തംഗങ്ങളായ രാഹുൽ. ജി, ജോസുകുട്ടി അമ്പലമറ്റത്തിൽ, അസ്സോസിയേഷൻ രക്ഷാധികാരി റ്റി.കെ. ഫ്രാൻസീസ് തുമ്മനിക്കുന്നേൽ, ടോമി കോർക്കുഴിയിൽ, പി.കെ മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർമാരായ ടോം കളപ്പുരയിൽ, ഡെന്നി തോമസ് എന്നിവർ നേതൃത്വം നൽകി. 


ജെ.സി.ഐ പാലാ സൈലോഗ്സിനെ പ്രതിനിധീകരിച്ച് അലക്സ് ടെസ്സി ജോസ്, റസിയ ഇസ്മായേൽ, റോസ്മിൻ ജോസ്, ജെറിൻ ജോസ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകി. 60 വ്യക്തികൾക്ക് സൗജന്യമായി തൈറോയ്ഡ് പരിശോധന ചെയ്തു .





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments