പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തനെ ഒടുവില്‍ പാര്‍ട്ടിക്കാര്‍ തന്നെ പുറത്താക്കി. യുഡിഎഫ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസത്തില്‍ നിന്നും അന്തിമനിമിഷം യുഡിഎഫ് പിന്‍വാങ്ങിയെങ്കിലും എല്‍ഡിഎഫ് പിന്തുണച്ചു. കേരള കോണ്‍ഗ്രസ് എം അംഗങ്ങളും സിപിഎം അംഗങ്ങളും ചേര്‍ന്ന് ചെയര്‍മാനെ പുറത്താക്കി. അനാരോഗ്യം മൂലം ചെയര്‍മാന്‍ ഷാജു വി തുരുത്തനും ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ എന്നിവും യോഗത്തില്‍ പങ്കെടുത്തില്ല.
രാജിവയ്ക്കാന്‍ അവസാന നിമിഷം വരെ നല്കിയ അവസരം ഷാജു തുരുത്തന്‍ തള്ളിയതോടെയാണ് അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയാറായത്. 14 വോട്ടുകള്‍ക്ക് അവിശ്വാസം പാസായി. യുഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments