ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ പിണ്ണാക്കനാടിന് സമീപം സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. പിണ്ണാക്കനാട് ടൗണിന് സമീപം സൂര്യ ഗ്യാസ് വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂൾ ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. വിദ്യാർത്ഥികളെ കയറ്റുന്നതിനായി പോകും വഴിയായിരുന്നു അപകടം. സ്കൂൾ ബസ്സിൽ വിദ്യാർഥികൾ ആരും ഉണ്ടായിരുന്നില്ല
രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സെൻറ് ജോർജ് ബസുമായാണ് സ്കൂൾ ബസ് കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ ഒരു കാറും അപകടത്തിൽപ്പെട്ടു.
കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ്സിന്റെ ഡ്രൈവർ സൈഡ് പൂർണമായും തകർന്നു. പരിക്കേറ്റ സ്കൂൾ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവാഹനങ്ങളുടെയും മുൻവശത്തെ ചില്ലുകൾ തകർന്നു. സ്കൂൾ ബസ്സിന്റെ ബോഡി ഭാഗം ബസ്സിൽ ഉടക്കിയ നിലയിലായിരുന്നു. തിടനാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
സൂര്യ ഗ്യാസ് വളവ് സ്ഥിരം അപകടമേഖലയായി മാറുകയാണ്. മൂന്നുപേരോളം ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി വളവ് അല്പം നിവർത്തിയെങ്കിലും അപകടങ്ങൾക്ക് കുറവ് വന്നിട്ടില്ല. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഉണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments