Latest News
Loading...

കാരുണ്യമുള്ളവരാക്കുക. റവ. പി.സി. സജി



42-ാമത് മഹായിടവക കൺവൻഷൻ്റെ ആറാം ദിവസം യോഗങ്ങളിൽ റവ. പി.സി. സജി  തിരുവചന സന്ദേശം നൽകി. കാരുണ്യമില്ലാത്ത ലോകത്ത് കാരുണ്യമുള്ളവരാകുക. അവഗണനയുടെ ലോകം നമുക്ക് ചുറ്റും രൂപപ്പെട്ടു എങ്കിലും ദൈവീക കരുതൽ വലതാണെന്നും, ജീവിതത്തിലെ നിയോഗങ്ങളെ തിരിച്ചറിയണമെന്നും ഓർമ്മിപ്പിച്ചു. 



മനുഷ്യ ജീവിതം നിസ്സഹായതയുടെ അനുഭവങ്ങളാണ് നമുക്ക് നൽകുന്നത്. കടന്നു വന്ന വഴികളെ ഓർക്കുക. നമ്മോടു ദൈവീകത പറയുന്ന സന്ദേശം എന്നത് അറിവല്ല തിരിച്ചറിവാണ്. ക്രിസ്തു നൽകുന്ന നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും തിരിച്ചറിയണം.
റവ. ജോസഫ് മാത്യു അച്ചൻ അദ്ധ്യക്ഷത വഹിച്ചു. 


റവ. റ്റി ജെ ബിജോയി, റവ. പി.സി. മാത്യുക്കുട്ടി, റവ. മാക്സിൻ ജോൺ, റവ. കെ.എ ലൂക്കോസ്, ഇവാഞ്ചലിസ്റ്റ് എം.എസ്. സെബാസ്റ്റ്യൻ, ശ്രീ. വർഗീസ് ജോർജ് പി, എന്നിവർ പ്രസംഗിച്ചു. 
കണവൻഷൻ്റെ 7-ാം ദിവസം വെള്ളിയാഴ്ച യുവജനങ്ങൾക്കായി ശുശ്രൂഷ നടക്കും. റവ. ഡി.എസ് അരുൺ തിരുവനന്തപുരം, വചന ശുശ്രൂഷ നിർവഹിക്കും.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments