Latest News
Loading...

രാമപുരം മാർ ആഗസ്തീനോസ് കോളേജ് പേൾ ജൂബിലി ആരംഭവും കൾച്ചറൽ ഫിയസ്റ്റായും



1995  ൽ സ്ഥാപിതമായ മാർ ആഗസ്തീനോസ് കോളേജ് അതിൻ്റെ പേൾ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്നു. കഴിഞ്ഞ 30 വർഷങ്ങളുടെ കാലയളവിൽ യുജിസി അംഗീകാരവും,നാക് എ ഗ്രേഡും,നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) ലും ഉയർന്ന റാങ്കും ISO സർട്ടിഫിക്കേഷനും കോളേജ് കരസ്ഥമാക്കി. 


കോളേജ് മാനേജർ റവ ഫാ ബെർക്മാൻസ് കുന്നുംപുറം അദ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എം പി ഉത്ഘാടനം ചെയ്യും. കോളേജ് പേൾ ജൂബിലി ആഘോഷങ്ങൾ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ കെ സി സണ്ണി ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ എം ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ 
ഡോ.ബിസ്മി ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിക്കും.പാലാ രൂപത വികാരി ജനറൽ മോൺ ജോസഫ് മലേപറമ്പിൽ അനുഗ്രഹ പ്രഭാഷണവും രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ, വൈസ് പ്രസിഡന്റ്‌ സണ്ണി പൊരുന്നക്കോട്ട് എന്നിവർ സന്ദേശവും കോളേജ് പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ആമുഖവും നൽകുന്നതാണ്.കോട്ടയം ജില്ലയിലെ മികച്ച വില്ലജ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട റിൻസി സിറിയകിനെ സമ്മേളനത്തിൽ ആദരിക്കും.


പേൾ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് ഫെബ്രുവരി 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1:30 മുതൽ രാമപുരം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വച്ച് കോളേജിന്റെ യശസ്സുയർത്തിയ 110 റാങ്ക് ജേതാക്കളെ ആദരിക്കുന്നു. പ്രസ്തുത വിജയാഘോഷ ചടങ്ങിന്റെ തുടർച്ചയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക കലാരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നൃത്താവിഷ്കരണം പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്നു.



വാർത്താ സമ്മേളനത്തിൽ മാനേജർ ഫാ ബെർക്മാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ്‌ ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments