പിസി ജോർജ് ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചിരിക്കെ അദ്ദേഹത്തിൻറെ വസതിയിൽ പാർട്ടി പ്രവർത്തകരുടെയും ബിജെപി നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും വൻ സംഘം. ബിജെപി മധ്യ മേഖല പ്രസിഡൻറ് എൻഹരി, ലിജിൻ ലാൽ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.
അതിനിടെ ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി ബിജെപി നേതാക്കളോട് ടൗണിൽ പ്രകടനം നടത്തരുത് എന്ന് ആവശ്യപ്പെട്ടു. എന്നാൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ അത് തങ്ങളുടെ അവകാശമാണെന്നും എന്തു വേണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും എൻ ഹരി പ്രതികരിച്ചു. ഇത്തരത്തിൽ പ്രകടനം നടത്തുന്നത് ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കും എന്നാണ് പോലീസ് കരുതുന്നത്. അതേസമയം പിസി ജോർജ് വീട്ടിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ല. നേരിട്ട് കോടതിയിൽ ഹാജരാകുമെന്നും സൂചനയുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments