മതവിദ്വേഷ പരാമർശ കേസിൽ പോലീസ് വിളിപ്പിച്ചിരിക്കുന്ന മുന് എംഎൽഎ പിസി ജോർജ് ഇന്ന് എന്ത് നടപടി സ്വീകരിക്കുമെന്ന് കാര്യത്തിൽ ആകാംക്ഷ. ബിജെപി നേതാക്കളും പ്രവർത്തകരും ഒൻപതരയോടെ ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തും. ഇവിടെ നിന്നാകും എന്ത് തീരുമാനമെടുക്കണം എന്ന് അന്തിമ തീരുമാനം ഉണ്ടാവുക. പോലീസ് സ്റ്റേഷനിൽ ഹാജരാവുമോ അതോ കോടതിയിലേക്ക് പോകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി സി ജോർജിന്റെ വാദം.
കഴിഞ്ഞതവണ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും റിമാൻഡിൽ ആയി പുറത്തിറങ്ങിയപ്പോഴും വലിയ സ്വീകരണമാണ് വിധി ജോർജിന് ലഭിച്ചത്. ഇത്തരത്തിൽ മൈലേജ് ലഭിക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments