Latest News
Loading...

അട്ടിമറി ഒന്നുമില്ല. ബിജി ജോജോ വൈസ് ചെയർപെഴ്സൺ



പാലാ നഗരസഭ വൈസ് ചെയർപെഴ്സണായി  കേരള കൊൺഗ്രസ് M അംഗം ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു. മുൻധാരണ പ്രകാരം ലീന സണ്ണി വൈസ് ചെയർ പേഴ്സൺ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ബിജി ജോജോ 17 വോട്ടും നേടി വിജയിച്ചു.



26 അംഗ ഭരണസമിതിയിൽ LDF ന് 17 ഉം UDF ന് 9 ഉം അംഗങ്ങളാണ് ഉള്ളത്. എതിർസ്ഥാനാർത്ഥി UDF ലെ ആനി ബിജോയ് 9 വോട്ടുകൾ നേടി. പാലാ നഗരസഭയിലെ ടൗൺ വാർഡിനെയാണ് ബിജി ജോജോ കുടക്കച്ചിറ പ്രതിനിധീകരിക്കുന്നത്. മുൻനഗരസഭാധ്യക്ഷ കൂടിയാണ് ബിജി ജോജോ. നഗരസഭാ ചെയർമാനെതിരെ കൊണ്ടു വന്ന അവിശ്വാസം വെള്ളിയാഴ്ച ചർച്ച ചെയ്യും


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments