Latest News
Loading...

രാജിവ‌യ്ക്കേണ്ട സാഹചര്യമില്ലെന്ന് ഷാജു വി തുരുത്തൻ




ഒരു വർഷം ചെയർമാൻ സ്ഥാനത്ത് പൂർത്തിയാകുന്ന സാഹചര്യത്തിലും രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഈ കൗൺസിലിന്റെ അവസാനം വരെയാണ് തനിക്ക് അധികാരം തന്നിരിക്കുന്നത്. പാർട്ടി നേതൃത്വമാണ് തന്നെ ചുമതല ഏൽപ്പിച്ചത്.. പാർട്ടിയു ടെ നാല് ഉന്നതാധികാര സമിതി അംഗങ്ങളും മണ്ഡലം പ്രസിഡൻ്റും ചേർന്നെടുത്ത് തീരുമാനമാണിത്. അതിൽ നിന്നും അവരോ താനോ പിന്നോട്ട് പോയിട്ടില്ല.




രാജി വയ്ക്കണമെന്ന് ആർക്കും ആവശ്യപ്പെടാം. അങ്ങനെ ആവശ്യപ്പെട്ടവർക്ക് കാലാവധി തീരുന്ന അന്ന് രാജിവെയ്ക്കുമെന്ന് മറുപടിയും കൊടുത്തിട്ടുണ്ടെന്ന് ഷാജു വി തുരുത്തൻ പറഞ്ഞു. ഒരു വർഷം ചെയർമാൻ പദവി എന്ന കരാർ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


രാജി വയക്കേണ്ട സാഹചര്യമില്ല. ഒരു വർഷത്തോളം മികച്ച നിലയിലാണ് പ്രവർത്തിച്ചത്. എല്ലാവ രോടും സൗഹാർദ്ദപരമായാണ് പ്രവർത്തിച്ചത്. ഇങ്ങനെ തന്നെ മുന്നോട്ട് പോകും. ബാക്കി പാർട്ടി തീ രുമാനിക്കുമെന്നും ഷാജു വി തുരുത്തൻ പറഞ്ഞു. |

രാജി വയ്ക്കില്ല എന്ന് ചെയർമാൻ നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ കേരള കോൺഗ്രസ് എം എങ്ങനെ നേരിടും എന്നാണ് ചോദ്യം ഉയരുന്നത്. അവിശ്വാസത്തെ പിന്തുണയ്ക്കാത്ത പക്ഷം ചെയർമാൻ വരും കാലങ്ങളിലും തൽസ്ഥാനത്ത് തുടരും.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments