പാലായിൽ നാല് വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബ്ബ് (CBC) പാലായിൽ ബാസ്ക്കറ്റ്ബോൾ പരിശീലനത്തിനൊപ്പം സേവന പ്രവർത്തനങ്ങളിലും മുന്നേറുകയാണ്. നാഷണൽ ഗെയിംസ് ബാസ്കറ്റ് ബോളിൽ മികച്ച വിജയം നേടിയ താരങ്ങളെയും ക്ലബ്ബ് പ്രവർത്തകരെയും പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുമോദിച്ചു.പാലാ രൂപതയുടെ മുൻ സഹായമെത്രാൻ മാർ: ജേക്കബ് മുരിക്കൻ അനുഗ്രഹിച്ച ആശീർവദിച്ച ക്ലബ് നല്ല രീതിയിൽ പ്രവർത്തനം നടത്തി വരികയാണ്.
കഴിഞ്ഞ നാലുവർഷവും ബാസ്ക്കറ്റ്ബോൾ പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്കായി അവധിക്കാലത്ത് സൗജന്യമായി ബാസ്ക്കറ്റ്ബോൾ പരിശീലനം നടത്തി വരുന്നു. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കായിക താരങ്ങൾക്ക് വേണ്ട സഹായങ്ങൾ കൊടുക്കുന്നു. നാലുവർഷമായി സൗജന്യ രക്തദാന ക്യാമ്പുകൾ നടത്തിയും മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിവരുന്നു ക്ലബ്ബിന്റെ കോച്ചായ മാർട്ടിന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തിവരുന്ന പാലാ അൽഫോൻസാ കോളജിലെ കൃഷ്ണപ്രിയ ശരത്തും , ചിന്നു കോശിയും സിബിസി യുടെ അഭിമാനമായി മാറി.ഈ കഴിഞ്ഞ നാഷണൽ ഗെയിംസിൽ ബാസ്ക്കറ്റ്ബോൾ 3x3 മത്സരത്തിൽ ഇവർ വെള്ളിമെഡൽ കരസ്ഥമാക്കി.
പാലാ അരമനയിൽ വെച്ച് നടന്ന ചടങ്ങിൽ പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ . ജോസഫ് കല്ലറങ്ങാട്ട് കുട്ടികളെയും കോച്ച് മാർട്ടിനെയും ആദരിച്ചു.പ്രസിഡന്റ് സൂരജ് മണർകാടിന്റെ അധ്യക്ഷതയിൽ മീറ്റിങ്ങിൽ ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ബിനോയ് തോമസ്, ബിജു തെങ്ങുംപള്ളിയിൽ, വൈസ് പ്രസിഡണ്ട് സജി ജോർജ് , ഷാജൻ, ആന്റണി . മനോജ് പി ., സൂരജ് കെ ആർ , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments