Latest News
Loading...

ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ശരിയെന്ന് തെളിഞ്ഞു -പ്രൊഫ.സതീശ് ചൊള്ളാനി




പാലാ നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിയുടെ ഭരണസമിതിയിലുള്ള അവിശ്വാസമാണ് യുഡിഎഫ് കൊണ്ടുവന്നത്. ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും  മുന്നണിക്കുള്ളിലെ അധികാര തര്‍ക്കങ്ങളും പുറത്തുകൊണ്ടു വരുന്നതിനാണ് യുഡിഎഫ്  ലക്ഷ്യമിട്ടത്.  അങ്ങനെ നോക്കുമ്പോള്‍  ഈ ലക്ഷ്യങ്ങളെല്ലാം ഈ അവിശ്വാസ പ്രമേയം കൊണ്ട് സാധിച്ചു എന്നതാണ് യുഡിഎഫിന്റെ രാഷ്ട്രീയ വിജയം.

അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതു വഴി പ്രമേയത്തിലൂടെ യു ഡി എഫ് ഉന്നയിച്ച ഭരണ സ്തംഭനവും കെടുകാര്യസ്ഥതയും അഴിമതിയും ശരിയാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് ആശുപത്രിയില്‍ അഡ്മിറ്റായി നാടകം കളിക്കുകയാണെന്ന് പറഞ്ഞതും കേരള കോണ്‍ഗ്രസ് ആണ്.  യുഡിഎഫിന് അങ്ങനെ ഒരു അഭിപ്രായമില്ല. 



ഞങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് ആശുപത്രി കിടക്കയിലുള്ള ഒരാളുടെ തലയില്‍ എല്ലാ പാപഭാരവും കെട്ടിവെച്ച് തലയുരുവാനുള്ള എല്‍ഡിഎഫ് ശ്രമം കൃത്യമായി തിരിച്ചറിഞ്ഞതിനാലും ആശുപത്രിയില്‍ ഐസിയുവില്‍ കിടക്കുന്ന ചെയര്‍മാനോട് മാനുഷിക പരിഗണന കാണിച്ചു കൊണ്ടുമാണ് യുഡിഎഫ് വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നത്. 

മുന്‍പ് കടപ്ലാമറ്റത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോയി കല്ലുപുരക്ക് ഉണ്ടായ അനുഭവം പാലായില്‍ ഉണ്ടാകാതിരിക്കാനാണ് ശ്രമിച്ചത്. ഒരാളുടെ ആരോഗ്യ അവസ്ഥയെ പോലും പരിഗണിക്കാതെ രാഷ്ട്രീയം കളിക്കുവാന്‍ ഇടതുമുന്നണിക്ക് സാധിക്കും എന്നതും ഇവിടെ തെളിഞ്ഞിരിക്കുകയാണ്. 


സ്വന്തം ചെയര്‍മാനെ വോട്ടിങ്ങിലൂടെ പുറത്താക്കേണ്ടി വന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയ ഗതികേട് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.  

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് യുഡിഎഫിന് നേട്ടമായി വരും.  തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാലായുടെ എംപിയും എംഎല്‍എയും ചെയര്‍മാനും യുഡിഎഫിന്റെ പ്രതിനിധികളായിരിക്കും.  അസംബ്ലിയിലും പാര്‍ലമെന്റിലും ആവര്‍ത്തിച്ച വിജയം തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് ലഭിക്കുമെന്ന് പ്രൊഫ.സതീശ് ചൊള്ളാനിപ്രസ്താവിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments