Latest News
Loading...

കിണർ ഇടിഞ്ഞ സ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്കരം



മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട്ട് കിണർ ഇടിഞ്ഞ് തൊഴിലാളി അകപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തോടിനോട് ചേർന്നുള്ള സ്ഥലമായതിനാൽ ശക്തമായ ഉറവയും മണ്ണ് ഇളകി കിടക്കുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പാലാ ഫയർഫോഴ്‌സിനൊപ്പം ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമർ ജൻസി സംഘവും സ്ഥലത്തുണ്ട്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സും സംഭവസ്ഥലത്തേയ്ക്ക തിരിച്ചിട്ടുണ്ട്.



ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കിണർ ആഴം വർധിപ്പിക്കാൻ അകത്ത് സ്ഫോടനം നട ത്തിയിരുന്നു. തുടർന്ന് 4 പേരാണ് കിണറ്റിലിറങ്ങിയത്. 



ഇതിനിടെ മണ്ണിന് ഇളക്കം തട്ടിയതോടെ കിണറിൻ്റെ ചു റ്റുമുള്ള കോൺക്രീറ്റ് റിംഗ് താഴേയ്ക്ക് ഇരിക്കുകയായിരുന്നു. ഇതോടൊപ്പം മണ്ണും താഴേയ്ക്ക് പതിച്ചു. 3 പേർ പെട്ടെന്ന് ഓടിക്കയറിയെങ്കിലും കമ്പം സ്വദേശി രാമനാണ് രക്ഷപെടാനാവാതെ അകപ്പെട്ടത്. കല്ലും മണ്ണും രാമ ന്റെ ദേഹത്തേയ്ക്ക് പതിച്ചു.



3-ഓളം ജെസിബി എത്തിച്ച് വശങ്ങളിലെ മണ്ണ് മാറ്റിയെങ്കിലും കിണറിന് അടുത്തേയ്ക്ക് ഇവ എത്തിക്കാനാവു ന്നില്ല. കിണറ്റിൽ ആളുകളിറങ്ങി ചെളി കോരിമാറ്റുകയാണിപ്പോൾ. ഹിറ്റാച്ചി കൂടി എത്തിച്ച് അകത്ത് നിന്നും മണ്ണ് വാരാനുള്ള നീക്കവും നടക്കുന്നുണ്ട്. കിണറിനകത്തേയ്ക്ക് ശക്തമായ ഉറവ എത്തുന്നതുമൂലം മോട്ടോറു കൾ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതും തുടരുകയാണ്. രാമനെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത വി രളമാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments