സ്വകാര്യ ബസ്സിൽ കുഴഞ്ഞുവീണ യുവതിക്ക് ചികിത്സ ഉറപ്പാക്കി ബസ് ജീവനക്കാർ. കോട്ടയം പൂഞ്ഞാർ റോഡിൽ സർവീസ് നടത്തുന്ന ദേവമാത ബസിലെ ജീവനക്കാരായ പ്രണവ്, അമ്പാടി, ജോമോൻ എന്നിവരാണ് കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചത്.
പാലായിൽ നിന്ന് കയറിയ യുവതി ഈരാറ്റുപേട്ടക്ക് സമീപമെത്തിയപ്പോൾ ബസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബസ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പാഞ്ഞു.
ബസിലുള്ള യാത്രക്കാരൻ ഫോണിൽ അറിയിച്ചതിനെ തുടർന്ന് സന്നദ്ധപ്രവർത്തകർ ബസിന് കടന്നുപോകാൻ വഴിയൊരുക്കുകയും ആശുപത്രിയിൽ വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച യുവതിയെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments