കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും പ്രശസ്തിപത്രവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ പക്കൽ നിന്നും മരങ്ങാട്ടുപിള്ളി
പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലും സെക്രട്ടറി ശ്രീകുമാർ എസ് കൈമളും, വൈസ് പ്രസിഡന്റ് ഉഷാരാജും ചേർന്ന് ഏറ്റുവാങ്ങി.
ഗുരുവായൂരിൽ നടന്ന തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു അവാർഡ് വിതരണം. സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ് നിർമ്മല ദിവാകരൻ ലിസി ജോർജ് സലിമോൾ ബെന്നി ബെനറ്റ് പി മാത്യു, സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ വി,ജയകുമാർ കെ പി, പ്രമോദ് പി എ, സിനു അബ്രഹാം നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments