Latest News
Loading...

മാണി സി കാപ്പനെ കോടതി കുറ്റവിമുക്തനാക്കി



വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ വഞ്ചന കേസില്‍ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി  കോടതി. എറണാകുളം ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് രാവിലെ ഉത്തരവ് പുറപ്പെടുവിച്ചത്. വഞ്ചന കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കാപ്പന്‍ അയോഗ്യനാകും എന്ന് പ്രതീക്ഷിച്ചിരുന്നലര്‍ക്ക്  കോടതി വിധി കനത്ത തിരിച്ചടിയായി. 



എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ദിനേശ് മേനോന്‍ നല്‍കിയ കേസ് ഉയര്‍ത്തി മാണി സി കാപ്പനെതിരെ വ്യാപക പ്രചരണങ്ങള്‍ നടന്നു. ഈ അടുത്തകാലത്ത് തന്നെ ഹൈക്കോടതിയില്‍ നിന്ന് വിചാരണ നേരിടണമെന്ന് ഉത്തരവ് പുറത്തുവന്നപ്പോഴും രാഷ്ട്രീയ പ്രതിയോഗികള്‍ കാപ്പനെതിരെ പാലാ നിയോജകമണ്ഡലത്തില്‍ ഉടനീളം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. വിധി വന്നതോടെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പിടിവള്ളി നഷ്ടമായതായും എംഎല്‍എ പ്രതികരിച്ചു. 



ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് കോടതി വിധി. കോടതി കുറ്റവിമുക്തനാക്കിയ എംഎല്‍എ മാണി സി കാപ്പനെ യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. 
പാലാ നിയോജക മണ്ഡലത്തിലുടനീളം ആക്ഷേപിച്ചു കൊണ്ട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തിരഞ്ഞെടുപ്പു കാലത്ത് വ്യാപക കുപ്രചരണങ്ങള്‍ നടത്തി വ്യക്തിഹത്യ നടത്തുകയും ചെയ്ത രാഷ്ട്രീയ എതിരാളികള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് കമ്മറ്റി ചൂണ്ടിക്കാട്ടി.യു ഡി എഫ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments