Latest News
Loading...

അന്യായമായ ഭൂനികുതി വർദ്ധനവ് പിൻവലിക്കണം. മോൻസ് ജോസഫ് എം.എൽ.എ



പാലാ:-കാർഷിക രംഗം തകർന്നടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അന്യായമായ ഭൂനികുതി വർദ്ധനവ് പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. ഭൂനികുതി വർദ്ധനവിനെതിരെയും പാലായോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ ജലരേഖയാണെന്നും ഒന്നും നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെന്നും മോൻസ് പറഞ്ഞു. ധൂർത്തടിക്കാൻ പണം സമ്പാദിക്കാനുള്ള മാർഗമായി ബഡ്ജറ്റിനെ മാറ്റിയെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.
 പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് പടവൻ, സന്തോഷ് കാവുകാട്ട്, . 


ജോസഫ് കണ്ടത്തിൽ, മൈക്കിൾപുല്ലുമാക്കൽ, തങ്കച്ചൻ മണ്ണൂശ്ശേരി, ഡോ. സി.കെ ജയിംസ്, മത്തച്ചൻ പുതിയിടത്തുചാലിൽ, ജിമ്മി വാഴംപ്ലാക്കൽ, റിജൊ ഒരപ്പൂഴിക്കൽ, ബോബി മൂന്നുമാക്കൽ, ജോസ് എടേട്ട്. ജോസ് വടക്കേക്കര, മൈക്കിൾ കാവുകാട്ട്, കുര്യാച്ചൻ വാഴയിൽ, ജോസ് വേരനാനി. ബാബു മുകാല, ഡിജു സെബാസ്റ്റ്യൻ, ലിസമ്മ മത്തച്ചൻ, ഷീല ബാബു, ഷൈലജ ര വീന്ദ്രൻ, പി.കെ ബിജു ,സിജി ടോണി, തോമസ് താളനാനി, 



സിബി നെല്ലൻകുഴി, എ.ജെ സൈമൺ, മാനുവൽ നെടുപുറം, കെ.സി കുഞ്ഞുമോൻ ,ടോണി തോട്ടം, ജിനു പുതിയാത്ത്, ഗസി എടക്കര, കുര്യാച്ചൻ വാഴയിൽ, കെ.സി മാത്യു, ജോയി കുന്നപ്പള്ളി, ഔസേപ്പച്ചൻ പൂവേലിൽ, റെജി മിറ്റത്താനി, സലിലാൽ തോമസ് എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments