Latest News
Loading...

പള്ളികളില്‍ വായിക്കാന്‍ കെ.സി.ബി.സി. സര്‍ക്കുലര്‍



മദ്യ-ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ താക്കീത് നല്കിയും സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുന്നറിയിപ്പോടെയും കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍ - ലത്തീന്‍ - മലങ്കര റീത്തുകളിലെ മുഴുവന്‍ പള്ളികളിലും 16 ന് ഞായറാഴ്ച കുര്‍ബാന മധ്യേ വായിക്കാന്‍ കെ.സി.ബി.സി.യുടെ സര്‍ക്കുലര്‍. 



ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഹാളില്‍ നടക്കുന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സര്‍ക്കുലറിലാണ് സംസ്ഥാനം നേരിടുന്ന ലഹരി ഭീകരതയെക്കുറിച്ചും നയവൈകല്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പരാമര്‍ശങ്ങള്‍.

26 ന് സംസ്ഥാനത്തെ 32 അതിരൂപത-രൂപതകളില്‍ നിന്നായി മദ്യവിരുദ്ധ പ്രവര്‍ത്തകരും, യുവതിയുവാക്കളും ആതുരശുശ്രൂഷാ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. 


പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മേജര്‍ രവിയും ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, ബിഷപ് ജോസ് പുളിക്കന്‍, ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് ആര്‍. ക്രിസ്തുദാസ്, ബിഷപ് ജസ്റ്റിന്‍ മഠത്തിപറമ്പില്‍, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ പ്രസംഗിക്കും.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments