Latest News
Loading...

കടവുപുഴ പാലം നിര്‍മാണത്തില്‍ ഹൈക്കോടതി ഇടപെടല്‍



വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഇടപെട്ട് ഹൈക്കോടതി. മൂന്നിലവ്  സ്വദേശിയും ഹരിതകര്‍മ സേനാംഗവും ആയ റോസമ്മ തോമസ് നല്‍കിയ ഹര്‍ജിയില്‍ ആണ് ജസ്റ്റിസ് സി എസ് ഡയസ് പിഡബ്ല്യുഡിയോട് മറുപടി ആവശ്യപ്പെട്ടത്. എന്ത് കൊണ്ട് കാല താമസം വരുന്നു എന്നും സര്‍ക്കാരിന് പാലം പണിയാന്‍ ഉദ്ദേശം ഉണ്ടോ എന്നും ചോദിച്ച കോടതി, കൃത്യമായ മറുപടി നല്‍കണം എന്ന്  സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കി.



3 വര്‍ഷമായി കടവുപുഴ പാലം തകര്‍ന്നു കിടക്കുകയാണെന്നും, പഞ്ചായത്തും പിഡബ്ല്യുഡിയും പാലം നന്നാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നും കാണിച്ചാണ് ആണ് റോസമ്മ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.  ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, പഞ്ചായത്തിനോടും, pwd യോടും മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. പുതിയ പാലം നിര്‍മിക്കാന്‍ മാത്രം പണം തങ്ങളുടെ പക്കല്‍  ഇല്ല എന്നും റോഡും പാലവും 2022ല്‍ തന്നെ പൊതുമരാമത്ത് വകുപ്പിന്  തിരിച്ചു നല്‍കിയതാണ് എന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. 


പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള സോയില്‍ ടെസ്റ്റ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നടത്തിയിരുന്നു. ഇതിന്റെ  റിപ്പോര്‍ട്ട് ഉടനടി പാലം ഡിസൈന്‍ വിംഗിന് നല്‍കും എന്നും ഡിസൈന്‍ ലഭ്യമായാല്‍, എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയ്ക്ക് വേണ്ടി സമര്‍പ്പിക്കും എന്നുമായിരുന്നു പിഡബ്ല്യുഡി നിലപാട്. എന്നാല്‍ ഈ നടപടികളില്‍ താമസം ഉണ്ടാകുന്നുവെന്നും പാലം പണിയാന്‍ ഉദ്ദേശമുണ്ടോ എന്നും കോടതി ചോദിച്ചു. ഹര്‍ജി 2 ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments