തിടനാട് കുടുംബശ്രീ സിഡിഎസിൽ സന്തോഷ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ എഫ് എൻ എച്ച് ഡബ്ലിയു പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി. തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പകൽ വീട്ടിൽ വച്ച് ഇടം രൂപീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി നിർവഹിച്ചു.
വ്യക്തികളുടെ സന്തോഷത്തിന് വിഘാതം ആകുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള മൈക്രോ പ്ലാൻ തയ്യാറാക്കിയുള്ള പ്രശ്നപരിഹാരമാണ് ആദ്യഘട്ടം. ഒരു വാർഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. തിടനാട് പഞ്ചായത്തിലെ Amparanirappel ഒന്നാം വാർഡിൽ 20 കുടുംബങ്ങൾ ചേർന്നുകൊണ്ട് ഒരുമിക്കാൻ ഒരിടം എന്ന പേരിൽ ഇടം രൂപീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി പ്രിയ ഷിജു അധ്യക്ഷയായി.
CDS ചെയർപേഴ്സൺ ഇൻചാർജ് കുമാരി സോണിയ ജോസഫ്, സാമൂഹ്യ പ്രവർത്തകർ, സൈക്കോളജിസ്റ്റ്കൾ, പോഷകാഹാര വിദഗ്ധർ, വിരമിച്ച അധ്യാപകർ, വിവിധ വിഷയങ്ങളിൽ പ്രഗത്ഭർ എന്നിവരാണ് റിസോഴ്സ് പേഴ്സൺമാർ. പരിപാടിയിൽ അംഗങ്ങൾ തയ്യാറാക്കിയ പതിപ്പ് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് കുടുംബശ്രീ സ്നേഹിതാ കൗൺസിലർ ഡോ. ഉണ്ണി മോൾക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ റിസോഴ്സ് പേഴ്സൺ മാരായ ശരണ്യ, സുനിൽ കുമാർ, ചിന്നു, ജയ എന്നിവരും സി ഡി എസ് അംഗങ്ങളും പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments