രാമപുരം ഗ്രാമപഞ്ചായത്ത് ജിവി സ്കൂൾ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫി.ന്റെ സ്ഥാനാർത്ഥിയായി രജിത ഷിനു കല്ലു പുരിയിടത്തിലിനെ പ്രഖ്യാപിച്ചു. വാർഡ് പ്രസിഡണ്ട് ഡെന്നി തോമസ് ഇടക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, ഡി.സി.സി.വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പുന്നത്താനം, കോൺഗ്രസ്ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റർ, പ്രസിഡന്റ് സണ്ണി കാര്യപ്പുറം, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.കെ.ശാന്താറാം,
ഗ്രാമപഞ്ചായത്ത് അംഗം റോബി തോമസ് ഊടുപുഴ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി കച്ചിറമറ്റം, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാരായ ടോണി മല്ലുക്കുന്നേൽ , തങ്കച്ചൻ വള്ളിക്കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ട് സണ്ണി കാര്യപ്പുറം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സാബു മേലാട്ടുകുന്നേൽ സ്വാഗതവും സുനിത വിമൽ പുളിന്താനത്ത് നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ അരുൺ.കെ.എം, മോഹനൻ കെ.ആർ, ഏഴാച്ചേരി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം , ബിന്ദു സന്തോഷ് ചാലിത്തറ,മുൻ ബാങ്ക് പ്രസിഡണ്ട് ലാലിച്ചൻ ചെട്ടിയാകുന്നേൽ, ജീവന്‍.ബി നായർ., മേരിദാസ് കടുകമ്മാക്കൽ, സുജിത്ത് കണിയാമ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
നിലവിൽ വാർഡ് മെമ്പർ ആയിരുന്ന കോൺഗ്രസ് പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് കൂറു മാറിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ അയോഗ്യാക്കുകയും, അയോഗ്യത ഹൈക്കോടതി ശരി വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജി.വി സ്കൂൾ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments