പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയിൽ വൻ തീപിടുത്തം. ഉച്ചയ്ക്ക് ഒരു മണിയോ ടെയാണ് പാതാമ്പുഴ ടൗണിന് സമീപം റബർ തോട്ടത്തിൽ തീ പടർന്നത്. റബർ തൈകൾ നട്ടിരുന്ന ഭൂമിയിലും തരിശുനിലത്തുമാണ് തീ പടർന്നത്.
പ്രദേശവാസികളായ കണ്ടത്തിൽ ആൻഡ്രൂ, അപ്പച്ചൻ എന്നിവരുടെ സ്ഥലങ്ങളിലാണ് തീ പടർന്നത്. തോട്ടത്തിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ ചപ്പുചവറുകൾ കത്തിച്ചതിൽ നിന്നുമാണ് തീ പടർന്നതെന്നാണ് നിഗമനം. തോട്ടത്തിലുണ്ടായിരുന്ന റബർ തൈകൾ കത്തിനശിച്ചു.
ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments