ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തികവർഷത്തെ ബഡ്‌ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുര്യൻ നെല്ലുവേലിൽ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിവിഹിതമായി 3 കോടി രൂപ 51 ലക്ഷത്തി 71 ആയിരം രൂപയും ധനകാര്യ കമ്മീഷൻ വിഹിതമായി 93,53,000 രൂപയും ജനറൽ പർപ്പസ് ഫണ്ടായ 88,67,000 രൂപയുടെയും മെയിൻ്റനൻസ് ഫണ്ടായി 47,81,000 രൂപയുടെയും ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
ഭവനനിർമ്മാണത്തിനായി 2024-25 സാമ്പത്തികവർഷം 400 ഓളം വീടുകൾ നിർമ്മിക്കുന്നതിന് ഗുണഭോക്താക്കളുമായി എഗ്രിമെന്റ്റ് വയ്ക്കുകയും അഡ്വാൻസ് തുക നൽകുകയും ചെയ്തിട്ടുണ്ട്. 2025-26 സാമ്പത്തികവർഷം പദ്ധതി പൂർത്തീകരിക്കുന്നതിന് കേന്ദ്രസംസ്ഥാന ത്രിതലപഞ്ചായത്ത് വിഹിതമായി ലഭിക്കുന്ന തുക ഉൾപ്പെടെ 11 കോടി 52 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ വീടിനോട് ചേർന്ന് പഠനമുറി നിർമ്മിക്കുന്നതിന് 32 ലക്ഷം രൂപയും ഉൾപ്പെടുത്തി.
ഇടമറുക് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ നിർമ്മാണത്തിന് ലഭിച്ച 2 കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കുകയും ഹോസ്പിറ്റലിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 1 കോടി 70 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിൻ്റെ പണികൾ 65 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കുത്തിവെയ്പ് നടത്തുന്നതിന് 56 ലക്ഷം രൂപയുടെ കെട്ടിടം പണി നടന്നുവരുന്നു. ലാബ്കെട്ടിടത്തിന്റെ പണികളും മറ്റ് അനുബന്ധവികസനത്തിനും വേണ്ടിയുള്ള 1/25,000 രൂടയുടെ പദ്ധതിയും നടന്നുവരുന്നു. സെക്കണ്ടറി പാലിയേറ്റീവിന് 10 ലക്ഷം രൂപയും പാലിയേറ്റീവിന് 8 ലക്ഷം രൂപയും മരുന്ന് വാങ്ങുന്നതിന് 15 ലക്ഷം രൂപയും അനുവദിക്കും. കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനും ഹാർട്ട് സംബന്ധമായവർക്ക് മരുന്ന് വാങ്ങുന്നതിനും 10 ലക്ഷം രൂപ ഉൾപ്പെടുത്തി.
ലക്ഷം രൂപയും ഗ്രന്ഥശാലകൾക്ക് അടിസ്ഥാനസൌകര്യവികസനത്തിന് 8 ലക്ഷം രൂപയും ഉൾപ്പെടുത്തി.
മാലിന്യമുക്ത നവകേരളം സൃഷ്ടിക്ക് ഉതകുന്ന പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപയും ഉറവിടമാലിന്യ സംസ്കരണ ഉപകരണം G-BIN വാങ്ങിനൽകുവാൻ ത്രിതലപഞ്ചായത്ത് ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പിലാക്കാൻ 20 ലക്ഷം രൂപയും ഉൾപ്പെടുത്തി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് 9 ലക്ഷം രൂപയും ഇലക്ട്രിസിറ്റി എത്താത്ത ടൂറിസ്റ്റ് മേഖലയിൽ സോളാർ ലൈറ്റ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും ഉൾപ്പെടുത്തി.
കുടിവെള്ള പദ്ധതികൾക്ക് 25 ലക്ഷം രൂപയും റോഡ് പണികൾക്ക് 1 കോടി 25 ലക്ഷം രൂപയും വകയിരുത്തി. എം.പി, ലാഡ്‌സ് പദ്ധിയിൽ 2 കോടി 75 ലക്ഷം രൂപയും എം.എൽ.എ. എസ്.ഡി.എഫ് പദ്ധതിയിൽ 1 കോടി 5 ലക്ഷം രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള 17 കോടി 43 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പിലാക്കുന്നതാണ്. ഇപ്രകാരം ആകെ 39 കോടി 60 ലക്ഷം രൂപ വരവും 38 കോടി 48 ലക്ഷം രൂപ ചെലവും 12 ലക്ഷത്തി 70 നായിരം രൂപ മിച്ചവുമുള്ള ബഡ്‌ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻതോമസ് നെല്ലവേലിൽ അവതരിപ്പിച്ചത്.
തുടർന്ന് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അജിത്കുമാർ.ബി, മേഴ്സിമാത്യു ഓമന ഗോപാലൻ, മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ, ശ്രീകല.ആർ, രമാ മോഹൻ, ജോസഫ് ജോർജ്, ജെറ്റോ ജോസ്, കുഞ്ഞുമോൻ, കെ.കെ, അഡ്വ. അക്ഷയ് ഹരി, മിനിസാവിയോ, സെക്രട്ടറി ബാബുരാജ്.കെ തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments