ഈരാറ്റുപേട്ട നഗരസഭയുടെ വരുംവര്‍ഷത്തെ ബഡ്ജറ്റ് അവതരണം നടന്നു. 30061697 രൂപ മുന്‍ബാലന്‍സും 879956500 രൂപ വരവും ഉള്‍പ്പെടെ 910018197 (തൊണ്ണൂറ്റി ഒന്ന് കോടി പതിനെണ്ണായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഏഴ് രൂപ) വരവും 864367500 (എണ്‍പത്തി ആറ് കോടി നാല്‍പത്തി മൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരത്തി അഞ്ഞൂറ് ) ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2025 26 സാമ്പത്തിക വര്‍ഷത്തില്‍ ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് അവതരിപ്പിച്ചത്.
1 ഡി പി ആറില്‍ ഉള്ളവരും സ്വന്തമായി ഭൂമി ഉള്ളവരുമായ മുഴുവന്‍ അപേക്ഷകര്‍ക്കും പി എം എ വൈ ലൈഫ് പദ്ധതിയില്‍ പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് 8.35 കോടി രൂപ വകയിരുത്തിയിരിക്കുന്നു
2. നിലവിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള ബസ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നതിന് 23 കോടി രൂപ വകയിരുത്തിയിരിക്കുന്നു.
3. ഈരാറ്റുപേട്ട കടുവാമുഴി യില്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് പണിയുന്നതിന് 3.24 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ ആദ്യഗഡുവായ 49 ലക്ഷം രൂപ നിര്‍മിതി കേന്ദ്രത്തിന് കൈമാറി പണി ആരംഭിച്ചിട്ടുള്ളതാണ്.
4. നഗരസഭയിലെ പൊതു റോഡുകള്‍ക്കും ഡിവിഷന്‍ തല റോഡുകള്‍ക്കും 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
5. ഈരാറ്റുപേട്ട FHC( ഫാമിലി ഹെല്‍ത്ത് സെന്റര്‍)യില്‍ എക്സ്റേ, ലാബ്, ശമ്പളം, മരുന്ന് വാങ്ങല്‍ 50 ലക്ഷം രൂപയും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടിസ്ഥാന വികസനത്തിന് വേണ്ടി 1.675 കോടി രൂപയുമടക്കം 2.175 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
6. ഈരാറ്റുപേട്ട നഗരസഭ പുതിയ ഓഫീസ് കെട്ടിടത്തിന് 9 കോടി രൂപ വകയിരുത്തിയിരിക്കുന്നു (KIIFB യുടെ സഹായത്തോടെ)
7. സമ്പൂര്‍ണ്ണ പ്രകാശനഗര പദ്ധതിയുടെ ഭാഗമായി ഡിവിഷനുകളില്‍ കൂടുതല്‍ സ്ട്രീറ്റ് ലൈറ്റുകളും പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു് 50 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
8. നഗര സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഓപ്പണ്‍ ജിം കിഡ്സ് പാര്‍ക്ക് സ്നേഹാരാമങ്ങള്‍, വൈകുന്നേര ഉല്ലാസ കേന്ദ്രങ്ങള്‍, ഡിവിഷന്‍ തലത്തില്‍ പുല്‍ത്തകിടികള്‍, തണല്‍മരങ്ങള്‍, പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിനും, പാലങ്ങള്‍
മോടി പിടിപ്പിക്കുന്നതിനും ഒരു കോടി 10 ലക്ഷവും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 60 ലക്ഷം രൂപയും അടക്കം 170 വകയിരുത്തിയിരിക്കുന്നു.
9. കടുവാമുഴി ബസ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലം വാങ്ങല്‍ പദ്ധതിയ്ക്ക് 2 കോടി രൂപ വകയിരുത്തിയിരിക്കുന്നു.
10. അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിഹിതമായ 3.75 പ്രാദേശിക കുടിവെള്ള പദ്ധതിക്കായി 60 ലക്ഷം രൂപ ഉള്‍പ്പെടെ 4.35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
11. സംസ്ഥാന ബഡ്ജറ്റില്‍ പരാമര്‍ശിക്കപ്പെട്ട ഇളപ്പുങ്കല്‍ കാരക്കാട് പാലത്തിന്റെ അപ്രോച്ച് റോഡിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
12. വടക്കേക്കര മുക്കടയില്‍ നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ് ജിന്റെ സ്ഥലമേറ്റെടുപ്പിനു വേണ്ടി 30 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
13. പി എം എ വൈ തിരിച്ചടവ്, ശമ്പളവും മറ്റു ആനുകൂല്യങ്ങളും തുടങ്ങിയ ഓഫീസ് ചെലവുകള്‍, കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, പോഷകാഹാരം, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, ഓഫീസ് വാഹനങ്ങള്‍ വാങ്ങല്‍ മെയിന്റനന്‍സ് ഉള്‍പ്പെടെയുളള അടിസ്ഥാന ചെലവുകള്‍ക്കും മറ്റ് ഇതര ചെലവുകള്‍ക്കുമായി 29.57 കോടി രൂപ വകയിരുത്തിയിരിക്കുന്നു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments