Latest News
Loading...

ശിശുസംരക്ഷണസമിതി നഗരസഭയോട് റിപ്പോർട്ട് തേടി



സ്കൂളിനു സമീപം  ടാറിംഗ് മിക്സിംഗ് യൂണിറ്റ് സ്ഥാപിച്ച് കവീക്കുന്നിൽ നഗരസഭ പൊതുമരാമത്ത് വിഭാഗം അന്തരീക്ഷമലിനീകരണം നടത്തിയ സംഭവത്തിൽ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർ പാലാ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. കുട്ടികൾക്കു ശുദ്ധവായു ശ്വസിക്കുന്നതിനുള്ള അവകാശം നിക്ഷേധിച്ചത് ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പരിശോധന നടത്തുകയും തുടർന്നു നഗരസഭയ്ക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. 



കഴിഞ്ഞ ദിവസങ്ങളിൽ കവീക്കുന്നിൽ റോഡ് ടാറിംഗിൻ്റെ ഭാഗമായി  ടാറിംഗ് മിക്സിംഗ് യൂണിറ്റ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിനു പിന്നിൽ സ്ഥാപിച്ചതോടെ ഈ മേഖലയാകെ പുക നിറയുകയും നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്ക് അസ്വസ്തതകൾ ഉണ്ടാകുകയും ചെയ്തിരുന്നു. പുകശല്യം രൂക്ഷമായതോടെ കഴിഞ്ഞ ദിവസവും ഇന്നലെയും എ ഇ ഒ യുടെ അനുമതിയോടെ സ്കൂളിന് സ്കൂൾ മാനേജ്മെൻ്റ് അവധി പ്രഖ്യാപിച്ചിരുന്നു. 

സ്കൂളിനു തൊട്ടുപിന്നിലായി അനധികൃത യൂണിറ്റ് സ്ഥാപിച്ച് ടാറിംഗ് മിക്സിംഗ് നടത്തിയതോടെ വൻതോതിൽ പുക ഉയർന്നിരുന്നു. 



എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്ന് അനധികൃത ടാറിംഗ് മിക്സിംഗ് യൂണിറ്റ് ജനവാസ മേഖലയിലും സ്കൂളിനു സമീപവും സ്ഥാപിച്ച സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, വനിതാ -ശിശുക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ബാലാവകാശ കമ്മീഷൻ തുടങ്ങിയവയും ഇതു സംബന്ധിച്ച പരാതി സ്വീകരിച്ചിട്ടുണ്ട്.




പുക ഭീഷണിമൂലം പൊറുതിമുട്ടിയതിനെത്തുടർന്ന് ഇന്നലെ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അധ്യയനം നടന്നില്ല. വിദ്യാർത്ഥികളുടെ സുരക്ഷയെ കരുതി സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനുമതിയോടെ അവധി പ്രഖ്യാപിക്കുകയായിരുന്നു. പകരം 15 ന് ശനിയാഴ്ച സ്കൂളിന് പ്രവർത്തിദിനമാക്കിയിട്ടുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments