Latest News
Loading...

ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിൽ മകരപ്പൂയ മഹോത്സവം ഫെബ്രുവരി 6 മുതൽ



ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിൽ മകരപ്പൂയ മഹോത്സവം ഫെബ്രുവരി 6 മുതൽ 11 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ആറിന് രാത്രി ഏഴിനും 7.30നും മധ്യേ തൃക്കൊടിയേറ്റ് നടക്കും. ക്ഷേത്രം തന്ത്രി ശിവഗിരി മഠം ബ്രഹ്മശ്രീ ജ്ഞാനതീർത്ഥ സ്വാമികൾ മുഖ്യകാർമകത്വം വഹിക്കും. തന്ത്രി ശ്രേഷ്ഠൻ ശ്രീമദ് അഡ്വക്കേറ്റ് രതീഷ് ശശി അടൂർ, ക്ഷേത്രം മേൽശാന്തി സനീഷ് വൈക്കം എന്നിവർ സഹ കാർമികരാകും. എസ്എൻഡിപി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, ജ്യോതിസ് മോഹൻ ഐആർഎസ് എന്നിവർ കൊടിയേറ്റ് ചടങ്ങുകളിൽ പങ്കെടുക്കും. രാത്രി എട്ടിന് വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള തിരുവരങ്ങിൽ അരങ്ങേറും. 




ഫെബ്രുവരി ഏഴിന് ഉത്സവ ചടങ്ങുകളെ തുടർന്ന് രാത്രി എട്ടിന് കർണാടക സംഗീതഞ്ജനായ പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീത സദസ്സ് ഉണ്ടായിരിക്കും. ഫെബ്രുവരി എട്ടിന് വൈകിട്ട് ഏഴിന് പാറപ്പള്ളി ശിവായ തിരുവാതിര സംഘത്തിൻറെ തിരുവാതിരകളി അരങ്ങേറും. രാത്രി എട്ടിന് തിരുവനന്തപുരം കലാക്ഷേത്രയുടെ ശ്രീകൃഷ്ണ ഭാരതം ബാലെ ഉണ്ടായിരിക്കും. 



പള്ളിവേട്ട ദിനമായ ഫെബ്രുവരി 10ന് രാവിലെ 9ന് ശ്രീബലി , പറയെടുപ്പ്, ആനപ്പുറത്ത് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകിട്ട് ആറിന് കാഴ്ച ശ്രീബലി, പറയെടുപ്പ് എന്നിവയെ തുടർന്ന് രാത്രി എട്ടിന് നാടകം അരങ്ങേറും. രാത്രി 10:30ന് പള്ളി നായാട്ട് പുറപ്പാട് നടക്കും. 


ആറാട്ട് ദിവസമായ ഫെബ്രുവരി 11ന് രാവിലെ 11 മുതൽ കാവടി വരവ്. വിവിധ ശാഖകളിൽ നിന്നുള്ള കാവടി ഘോഷയാത്രകൾ 11 മണിക്ക് ക്ഷേത്രത്തിലെത്തി കാവടി അഭിഷേകം നടത്തും. 1230ന് മഹാപ്രസാദമൂട്ട്, 3.30ന് കൊടിയിറക്ക് എന്നിവ നടക്കും. കൊടിമരച്ചുവട്ടിൽ പറയെടുപ്പിനെ തുടർന്ന് നാലുമണിക്ക് ആറാട്ട് പുറപ്പാട് ആരംഭിക്കും വിലങ്ങുപാറ കടവിൽ വൈകുന്നേരം ആറിന് തിരുവാറാട്ട് നടക്കും. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തിൽ ആറാട്ടു ഘോഷ യാത്രയ്ക്ക് സ്വീകരണം നൽകും. ഗുരുവായൂർ ജയപ്രകാശ് വലവൂർ സുരേന്ദ്രന്മാരാരും 40 കലാകാരന്മാരും പങ്കെടുക്കുന്ന പാണ്ടിമേളവും ഉണ്ടായിരിക്കും.  




വാർത്താസമ്മേളനത്തിൽ ദേവസം സെക്രട്ടറി സുരേഷ് ഇട്ടി കുന്നേൽ, ദേവസ്വം പ്രസിഡൻറ് എം എൻ ഷാജി മുകളേൽ, ദേവസ്വം വൈസ് പ്രസിഡൻറ് സതീഷ് മണി , ഖജാൻജി പി എസ് ശാർങ്ധരൻ, കമ്മറ്റി അംഗങ്ങളായ എൻ.കെ ലവൻ, അനുരാഗ് പാണ്ടിക്കാട്ട് , പി എൻ വിശ്വംഭരൻ, ജനറൽ കൺവീനർ സാബു കൊടൂർ, കൺവീനർ സിബി ചിന്നൂസ് എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments