42 -ാമത് സി. എസ്. ഐ ഈസ്റ്റ് കേരള മഹായിടവക കൺവൻഷന് സമാപനമായി. ഫെബ്രുവരി 2-ാം തീയതി ഞായറാഴ്ച മുതൽ ഒരാഴ്ച നീണ്ടു നിന്ന കൺവൻഷൻ " ശക്തിപ്പെടുവിൻ " എന്ന ചിന്താവിഷയത്തിലായി ഇരുപത്തിരണ്ട് യോഗങ്ങളിലൂടെ തിരുവചന സന്ദേശങ്ങൾ പ്രഘോഷിക്കപ്പെട്ടു.
സമാപന യോഗത്തിൽ അഭിവന്ദ്യ വി. എസ്. ഫ്രാൻസിസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് ഇടുക്കി ഭദ്രാസനം ബിഷപ്പ് H G സഖറിയാസ് മാർ സേവറിയോസ് മെത്രാപ്പോലിത്ത തിരുമേനി തിരുവചന സന്ദേശം നൽകി.
ആർദ്രതയുള്ളവരാകുക. ഹൃദയകാഠിന്യമുള്ള കാലത്തും ലോകത്തും കനിവ് ഉള്ളവരാകുക. ജീവിതത്തിലെ ധാരാളിത്വം അവസാനിപ്പിച്ച് എളിമ ജീവിതം നയിക്കുക. സമ്പത്തിൽ ആശ്രയിക്കുന്നത് ദൈവാശ്രയം കുറയ്ക്കും. ജീവിതത്തെ ധന്യമാക്കുന്നത് എന്താണോ അതാണ് സമ്പത്താകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. റവ. പി.സി. മാത്യു കുട്ടി, റവ. റ്റി.ജെ. ബിജോയി, റവ. ജോസഫ് മാത്യു, റവ. മാക്സിൻ ജോൺ, ശ്രി. വർഗീസ് ജോർജ് പി, ശ്രി. റ്റി. ജോയി കുമാർ, ശ്രി. ജോസഫ് ചാക്കോ, എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments