പാലാ രാമപുരം റോഡിൽ ചക്കാമ്പുഴയിൽ വ്യാപാരിയുടെ വാഹനം കത്തി നശിച്ചു. ചക്കാമ്പുഴിയിലെ പച്ചക്കറി വ്യാപാരിയുടേതാണ് വാഹനം . തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഓമ്നി വാനാണ് കത്തിയത്. വാഹനം പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു
രാവിലെ കടയ്ക്ക് സമീപം വാഹനം കൊണ്ടുവന്നിട്ട് വൈകുന്നേരം തിരിച്ചു പോവുകയാണ് പതിവ്. വൈകുന്നേരം ഇന്ന് വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ മുൻവശത്തുനിന്നും തീ ആളി പടരുകയായിരുന്നു. ഉടൻ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാലായിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം പൂർണമായും കത്തിയമർന്നു. ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments