ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമയബന്ധിതമായി പുറത്തുവിടാൻ പോലും തയ്യാറാകാത്ത സർക്കാർ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 50% വെട്ടികുറച്ച നടപടി പ്രതിഷേധർഹമെന്ന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത യൂത്ത് കൗൺസിൽ. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് എറെ ഉപകാരപ്പെടുമായിരുന്ന ഫണ്ടുകൾ വെട്ടി കുറയ്ക്കുമ്പോൾ അർഹരായ പകുതിയോളം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന അവസരാണ് നഷ്ട്ടപ്പെടുന്നത്....
ഫണ്ടിന്റെ അപര്യപ്ത പറഞ്ഞ് വിദ്യാർത്ഥികളുടെ അവകാശങ്ങൾ വെട്ടി ചുരുക്കുമ്പോമ്പോഴും ന്യൂനപക്ഷ വകുപ്പിലെ തന്നെമറ്റ് പല പദ്ധതികൾക്കും യഥേഷ്ട്ടം വർദ്ധനവ് വരുത്തുന്നത് ഫണ്ട് വകമാറ്റി ചെലവഴിക്കു വനായുള്ള കുറുക്ക് വഴിയോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്ന സഹചര്യമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. 80:20 എന്ന കടുത്ത വിവേചനം നേരിട്ട കാലത്ത് കാലത്ത് കോടതി ഇടപെടലിലൂടെ ആർഹമായ പ്രതിനിധ്യം നേടിയെടുത്ത ക്രൈസ്തവന്യൂന പക്ഷത്തോട് ചെയ്ത വഞ്ചനയാണ് ഫണ്ട് വെട്ടിച്ചുരുക്കൽ
ക്രൈസ്തവ പിന്നോക്ക അവസ്ഥയെ പറ്റി പഠിച്ച ജസ്റ്റീസ് JB കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്താതെ പൂഴ്ത്തി വെച്ചിട്ട് ന്യൂനപക്ഷ ഫണ്ടുകൾ വകമാറ്റി ചില വെഴിക്കുന്നത് അനീതിയാണ് . കാലതാമസം കൂടാതെ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തുവാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത പ്രസിഡന്റ് എമ്മാനുവേൽ നീധിരി യൂത്ത് കൗൺസിൽ യോഗം ഉത്ഘാടനം ചെയ്തു. രൂപതാ ഡയറക്ടർ ഫാദർജോർജ് വർഗ്ഗീസ് ഞാറകുന്നേൽ , രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം എന്നിവർ സന്ദേശങ്ങൾ നൽകി.. രൂപത സെക്രട്ടറി എഡ്‌വിൻ പാമ്പാറ വിഷയാവതരണം നടത്തി.കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ പാലാ രൂപത ജനറൽ കോർഡിനേറ്റർ അജിത്ത് അരിമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജിനു നന്തികാട്ട് പടവിൽ , ക്ലിന്റ് അരീ പ്ലാക്കൽ,ജോബിൻ ജോബ് , ബേബിച്ചൻ എട്ടാട്ട്, അരുൺ പോൾ ജോസഫ് ,ക്രിസ്റ്റി അരീയപ്പള്ളിൽ, ജീനു മുട്ടപ്പള്ളിൽ, സെബസ്റ്റ്യൻ തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments