പാല തൊടുപുഴ റൂട്ടില്‍ പ്രവിത്താനത്തിന് സമീപം പയപ്പാറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. രാവിലെ 10.15 ടെ ആയിരുന്നുഅപകടം നടന്നത്. കാറില്‍ 3 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആരുടെയും പരിക്കുകള്‍ സാരമുള്ളതല്ല.
പാലായില്‍ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ കാറും സേലത്തു നിന്നും റബര്‍ പാല്‍ വീപ്പകളുമായി ഈരാറ്റുപേട്ടയിലേക്ക് വന്ന ലോറിയുമായാണ് കൂട്ടി ഇടിച്ചത്.
പയപ്പാറിലെ സ്ഥിരം അപകടവളവിന് സമീപമാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
അപകടത്തെ തുടര്‍ന്ന് റോഡില്‍ പൊട്ടി ഒഴുകിയ ഡീസല്‍ഫയര്‍ ഫോഴ്സ് എത്തി വെള്ളമൊഴിച്ച് നീക്കി . പാലാ പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. ഇടിയേറ്റ് ലോറിയുടെ പ്രൊപ്പെല്ലര്‍ ഷാഫ്റ്റ് ഒടിഞ്ഞതിനെ തുടര്‍ന്ന് വാഹനം റോഡില്‍ നിന്നും നീക്കാനായില്ല. ഇതേ തുടര്‍ന്ന് ചെറിയ ഗതാഗത തടസ്സവും ഉണ്ടായി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments